ര്‍ക്ക് ഷോപ്പ് തുറക്കുന്ന ദിവസങ്ങളില്‍ സ്‌പെയര്‍പാര്‍ട്സ് കിട്ടുന്നില്ല. ഇവരണ്ടും ഒരേദിവസം തുറന്നാല്‍മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനാകുകയുള്ളൂ. ലോക്ഡൗണ്‍ കാരണം ഉപയോഗിക്കാതിട്ടിരുന്ന ചില വാഹനങ്ങളുടെ ബാറ്ററി പണിമുടക്കിയിട്ടുണ്ട്. 

ടയറുകള്‍ക്കും തകരാറുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് വര്‍ക്ക്ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. സ്‌പെയര്‍പാര്‍ട്സ് വില്‍പ്പനകേന്ദ്രങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം.

അറ്റകുറ്റപ്പണി ആരംഭിക്കുമ്പോഴാണ് ഏതൊക്കെ ഘടകങ്ങളാണ് വേണ്ടതെന്ന് വ്യക്തമാകുക. ശനി, ഞായര്‍ ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ സ്‌പെയര്‍പാര്‍ട്സുകള്‍ക്കുവേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയാണ്. 

തിങ്കളാഴ്ച സ്‌പെയര്‍പാര്‍ട്സ് കിട്ടുമെങ്കിലും വീണ്ടും വര്‍ക്ക്ഷോപ്പ് തുറക്കണമെങ്കില്‍ ശനിയാഴ്ചയാകണം. ഇതുപരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍കേരള ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്സ് ഡീലേഴ്സ് ആവശ്യപ്പെട്ടു.

Content Highlights: Covid Lockdown; Vehicle Service, Spare Parts, Workshop