സുകളില്‍ നിന്നുയാത്ര നിര്‍ത്തിയതോടെ യാത്രക്കാര്‍ക്ക് ക്ലേശവും ജീവനക്കാര്‍ക്ക് ധനനഷ്ടവും. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം കടക്കെണിയിലായ ബസുകാര്‍ മെല്ലെ ട്രാക്കിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് കോവിഡിന്റെ രണ്ടാം വരവ്. അതിനൊപ്പം സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളും വരുത്തി.

കോവിഡിന്റെ രണ്ടാം വരവോടെ ബസ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. സീറ്റിങ് കപ്പാസിറ്റിക്കു മുകളില്‍ ആളുകളെ കയറ്റിയാല്‍ പിഴയിനത്തില്‍ വരവ് മുഴുവന്‍ നഷ്ടമാകുകയും ചെയ്യും. യാത്രക്കാരില്ലാത്ത സാഹചര്യത്തില്‍ മിക്ക ബസുകളിലും ഇന്ധന വിലയ്ക്കുള്ള തുക മാത്രമാണ് വരുമാന ഇനത്തില്‍ ലഭിക്കുന്നത്.

ഒരു ട്രിപ്പില്‍ യാത്രക്കാരില്ലെന്നു പറഞ്ഞ് ബസുകള്‍ സര്‍വീസ് മുടക്കാനും സാധിക്കില്ല. വരുമാനത്തില്‍ കുറവു വന്നതോടെ ജീവനക്കാരെ കുറച്ചാണ് ബസ് വ്യവസായം മുന്നോട്ടു പോകുന്നത്. ലോക്ഡൗണ്‍ സമയത്ത് ഷെഡ്ഡിലായിരുന്ന ബസുകള്‍ പലതും വലിയ തുകയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഉടമകള്‍ നിരത്തിലിറക്കിയത്. 

അതോടൊപ്പം ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇനത്തില്‍ രണ്ട് ലക്ഷത്തിനടുത്ത് രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാരില്‍നിന്നു ലഭിച്ച ഇളവ് ഇത്തവണയും ലഭിച്ചാല്‍ മാത്രമേ മുന്നോട്ടു പോകാനാവൂ. നികുതി ഇളവോ ഡീസല്‍ സബ്‌സിഡിയോ നല്‍കണമെന്നാണ് കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

Content Highlights: Covid-19; Private Buses Facing Heavy Crisis