കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഭയക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത. കോവിഡ് വ്യാപനം കുറവുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ മുന്നില്‍ ഓട്ടോറിക്ഷകളെന്ന് പഠനം.

മെരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല (ജെ.എച്ച്.യു.), ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് എന്നിവര്‍ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 

അടച്ചുമൂടിയ വാഹനങ്ങളെക്കാള്‍ തുറന്ന വാഹനങ്ങളില്‍ കോവിഡ് പകരാനുള്ള സാധ്യത 250 മടങ്ങ് കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. വാഹനത്തിന്റെ വേഗം കൂടുമ്പോള്‍ വായുസഞ്ചാരം വര്‍ധിച്ച് വൈറസിന്റെ പകര്‍ച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തി.

Auto

ജെ.എച്ച്.യു.വിലെ ദര്‍പന്‍ ദാസും പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂര്‍ത്തി രാമചന്ദ്രനും ചേര്‍ന്ന് ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍, ബസ്, കാര്‍(എ.സി.) തുടങ്ങിയ വാഹനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ യാത്രാപഠനത്തിലാണ് ഇക്കാര്യമുള്ളത്.

Content Highlights: Covid-19; Auto Is The Safest Vehicle In Public Transport Vehicle