യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളുടെ ഹാന്‍ഡില്‍ ബാറും തൂണുകളും പോലും അപകടമാണ്


ഒരുലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ ബ്ലീച്ചിങ്പൗഡറിട്ട് തയ്യാറാക്കിയ ലായനിയില്‍ മുക്കിയതുണി ഉപയോഗിച്ച് യാത്രക്കാര്‍ കൈപിടിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കണം.

Photo Courtesy; Reuters

യാത്രകള്‍ക്ക് പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക. ബസ്, ബോട്ട്, തീവണ്ടി എന്നിവയുടെ ഹാന്‍ഡില്‍ ബാറുകളിലും കൈപിടിക്കുന്ന കമ്പികളിലും വൈറസുകള്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. എ.സി. ബസുകളിലും തീവണ്ടികളിലുമാണ് ഇതിനുള്ള സാധ്യതകൂടുതലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ പിടിപെട്ടവരുടെയോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയോ കൈയിലെ സ്രവങ്ങള്‍ ഹാന്‍ഡില്‍ ബാറുകളിലോ കമ്പികളിലോ പറ്റിപ്പിടിക്കും. ഇവയില്‍ മറ്റുയാത്രക്കാര്‍ സ്പര്‍ശിക്കുകയും പിന്നീട് മൂക്ക്, കണ്ണ്, വായ എന്നീ ഭാഗങ്ങളില്‍ കൈകൊണ്ട് പിടിക്കുകയും ചെയ്യുമ്പോള്‍ രോഗം പടരും. ഇത് കണക്കിലെടുത്ത് വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രോഗാണുമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ഒരുലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ ബ്ലീച്ചിങ്പൗഡറിട്ട് തയ്യാറാക്കിയ ലായനിയില്‍ മുക്കിയതുണി ഉപയോഗിച്ച് യാത്രക്കാര്‍ കൈപിടിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കണം. എന്നാല്‍ എപ്പോഴും സര്‍വീസ് നടത്തുന്ന ബസുകളിലും തീവണ്ടികളിലുംമറ്റും ഇത് പ്രായോഗികമല്ല. രാത്രി സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ വെള്ളമൊഴിച്ചുള്ള പതിവ് വൃത്തിയാക്കലേ നടക്കുന്നുള്ളൂ.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

  • പൊതുവാഹനങ്ങളിലെ കമ്പികളും സീറ്റുകളും ദിവസം രണ്ടുതവണയെങ്കിലും ബ്ലീച്ചിങ്പൗഡര്‍ ലായനി ഉപയോഗിച്ച് തുടയ്ക്കണം.
  • വീട്ടിലെത്തിയ ഉടനെ സോപ്പുപയോഗിച്ച് കൈകള്‍ കഴുകണം.
  • പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ വീട്ടില്‍ വന്നാലുടന്‍ കുട്ടികളെ എടുക്കുകയോ പ്രായമായവരെ പരിചരിക്കുകയോ ചെയ്യരുത്.
  • യാത്രചെയ്യുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ കുളിച്ചതിനുശേഷം വീണ്ടും അണിയരുത്.
ബി. പദ്മകുമാര്‍, പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്

Content Highlights: Corona virus; Public Transport Users Will Take Great Care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented