ണ്ണൂര്‍ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ബസ്സുകളുള്‍പ്പെടെ പൊതുവാഹനങ്ങള്‍ യാത്രക്കാരില്ലാതെയാണ് സര്‍വ്വീസ് നടത്തുന്നത്. നിറയെ യാത്രക്കാരുമായി പോവുന്ന ട്രിപ്പുകള്‍പോലും കാലിയടിച്ച് പോവേണ്ട അവസ്ഥയാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. 

യാത്രക്കാര്‍ കുറഞ്ഞതോടെ ചില റൂട്ടുകളില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരുദിവസത്തേക്കുള്ള ചെലവിനുപോലും കളക്ഷന്‍ തികയുന്നില്ലെന്നും ബസ്സുടമകള്‍ പറയുന്നു. കൂലിയിനത്തില്‍ മൂന്നു തൊഴിലാളികള്‍ക്കും കൂടി 2700 ഓളം രൂപ നല്‍കണം. 

ഇന്ധനത്തിനായി ഒരു ദിവസം 5000 രൂപ, ഇന്‍ഷുറന്‍സ്, ടാക്സ്, സ്റ്റാന്‍ഡ് ഫീ, മെയിന്റനന്‍സ് തുടങ്ങിയവയ്ക്ക് ഒരുദിവസം വലിയ തുക നീക്കിവെക്കണ്ടതുണ്ടെന്നും ഉടമകള്‍ പറയുന്നു. യാത്രക്കാര്‍ കുറഞ്ഞതോടെ പകുതി കളക്ഷന്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷകളും യാത്രക്കാരില്ലാതെ സ്റ്റാന്‍ഡില്‍ ദീര്‍ഘനേരം നിര്‍ത്തിയിടുകയാണ്.

Content Highlights: Corona Virus; Private Bus Owners Planning To Stop Services