പ്രതീകാത്മക ചിത്രം.
കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബസുകളിലെ ഡ്രൈവര്‍കാബിന്‍ വേര്‍തിരിക്കുന്നു. യാത്രക്കാരുമായി ബന്ധമില്ലാത്ത രീതിയില്‍ കാബിന്‍ വേര്‍തിരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഓടുന്ന ബസുകളിലായിരിക്കും ഇത് ഏര്‍പ്പെടുത്തുക. ആവശ്യമെന്നുകണ്ടാല്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
മോട്ടോര്‍വാഹന നിയമപ്രകാരം കാബിന്‍ വേര്‍തിരിക്കണമെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ അതുണ്ടായിരുന്നില്ല. ഒരു കമ്പി മാത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത് സുരക്ഷിതമല്ലെന്നു കണ്ടാണ് പുതിയ ക്രമീകരണം. മുഖാവരണം, ഗ്ലൗ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
ഡിപ്പോകളില്‍ ആവശ്യമായ സാനിറ്റൈസര്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിരുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ സുരക്ഷിതത്വമില്ലാത്തതിനെക്കുറിച്ചു പരാതിപ്പെട്ടിരുന്നു.
ബസിനുള്ളില്‍ കിടക്കുന്ന ഭാരമില്ലാത്ത വസ്തുക്കള്‍ കാറ്റടിച്ച് ഡ്രൈവറുടെ അടുത്തെത്തും. മാസ്‌കും യാത്രക്കാര്‍ ഉപേക്ഷിച്ച കവറുകളും യാത്ര കഴിഞ്ഞെത്തുമ്പോള്‍ കാറ്റടിച്ച് ഡ്രൈവര്‍ സീറ്റിന് താഴെ വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ ജീവനക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Content Highlights: Corona Virus Pandemic; Special Driver Cabin In KSRTC Bus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..