ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
ലോകത്തെ സമസ്തമേഖലകളെയും കോവിഡ് മഹാമാരി മാറ്റിമറിച്ചുവെന്ന് പറയുമ്പോഴും ഡല്‍ഹിയിലെ ഇറിക്ഷകള്‍ പഴയതുപോലെ തന്നെ. തെരുവിലും വാഹനങ്ങളിലും കടകളിലുമെല്ലാം സാമൂഹിക അകലം പാലിക്കപ്പെടുമ്പോഴും ഇ-റിക്ഷകള്‍ക്ക് ഇപ്പോഴുമത് അന്യമാണ്.
നാല് യാത്രക്കാരെ കയറ്റാന്‍ സാധിക്കുന്ന ഇലക്ട്രിക് റിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിനരികില്‍ ഒരാളെക്കൂടി കുത്തിനിറച്ച് ആകെ ആറുപേരുമായാണ് പണ്ടുമുതലേ യാത്ര. അതില്‍ മാറ്റംവരുത്താന്‍ കോവിഡിനും സാധിച്ചിട്ടില്ലെന്നത് നഗരക്കാഴ്ചകളില്‍ വ്യക്തം.
ദൂരത്തിനനുസരിച്ച് ഓരോ യാത്രക്കാരനില്‍നിന്നും പത്തോ ഇരുപതോ രൂപ വീതം വാങ്ങിയാണ് ഇ-റിക്ഷകള്‍ സര്‍വീസ് നടത്തുന്നത്. പത്ത് രൂപയുടെ ദൂരത്തിന് ഇരുപത് രൂപ നല്കാന് യാത്രക്കാര്‍ തയ്യാറായാല്‍ രണ്ടുപേരെ കുറയ്ക്കാനാകുമെന്ന് റിക്ഷക്കാര്‍ പറയുന്നു. എന്നാല്‍ യാത്രക്കാര്‍ ഉയര്‍ന്നനിരക്ക് നല്കാന് വിസമ്മതിക്കുമത്രെ.
അതേസമയം, ഡ്രൈവര്‍ സീറ്റിലും യാത്രക്കാരനെ ഇരുത്തുന്ന രീതിയെങ്കിലും മാറ്റിക്കൂടേയെന്ന ചോദ്യത്തിന്, അതില്ലാതെ മുതലാവില്ലെന്നാണ് മറുപടി. കോവിഡ് കാരണം യാത്രക്കാരുടെ എണ്ണം കുറവാണ്. മുമ്പ് ദിവസം മുപ്പതോളം ട്രിപ്പുകള്‍ ലഭിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ പത്തെണ്ണം പോലുമില്ല. ഈ സാഹചര്യത്തില്‍ അഞ്ച് യാത്രക്കാരെ കയറ്റിയില്ലെങ്കില്‍ മുതലാവില്ലെന്നാണ് റിക്ഷാക്കാരുടെ ന്യായം.
ഡ്രൈവര്ക്കടുത്തിരിക്കുന്നയാള് കോവിഡ് ബാധിതനാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും. കാരണം പിന്നീട് ഡ്രൈവറുടെ സീറ്റില്‍ ഇരിക്കുന്നവര്‍ക്കെല്ലാം രോഗം ബാധിക്കാന്‍ സാധ്യതയേറെയാണ്. സെപ്റ്റംബറില്‍ മെട്രോ ഓടിത്തുടങ്ങിയേക്കും.
അങ്ങനെയങ്കില്‍ ഇതുപോലുള്ള ഇറിക്ഷകളില് തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്നവര്‍ തന്നെയാകും മെട്രോ ട്രെയിനിലും കയറേണ്ടത്. പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലൂടെ അഞ്ചുപേരുമായി ഇറിക്ഷകള്‍ യാത്ര തുടരുമ്പോഴും അധികൃതര്‍ മൗനംപാലിക്കുകയാണ്.
Content Highlights: Corona Pandemic; Delhi E-Auto Not Maintains Social Distancing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..