'ലോക്ഡൗൺ' പ്രഖ്യാപിച്ചിട്ടും ഇത് പാലിക്കാതെ റോഡിലിറങ്ങിയ വാഹനങ്ങളെല്ലാം തടഞ്ഞ് പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. അത്യാവശ്യ യാത്രക്കല്ലാതെ പുറത്തിറങ്ങിയ വാഹനങ്ങളെല്ലാം പോലീസ് ഇവിടെ നിന്ന് തന്നെ മടക്കിയയച്ചു. കൊല്ലംചിന്നക്കട മേൽപ്പാലത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ : അജിത് പനച്ചിക്കൽ
പൂട്ടല്ലംഘനത്തിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികള്‍ തുടരും. ഐ.പി.സി. ആക്ടും കേരള പോലീസ് ആക്ടും പകര്‍ച്ചവ്യാധിനിയന്ത്രണ ഓര്‍ഡിനന്‍സും പ്രകാരമാകും നടപടികള്‍. ഒരുമാസംമുതല്‍ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്.
പൂട്ടല്‍ പ്രഖ്യാപിച്ചതുമുതല്‍ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പോലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണംകുറഞ്ഞതിനാല് പോലീസ് സ്റ്റേഷനുകളില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങള്‍ അധികമായതോടെയാണ് പോലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്.
വാഹനങ്ങള്‍ തിരികെക്കിട്ടുന്നത് ഇങ്ങനെ
തിങ്കളാഴ്ചമുതല്‍ പോലീസ് അറിയിക്കുന്ന മുറയ്ക്ക് ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം. ഇതിനായി ഉടമ സ്റ്റേഷനില്‍ നിര്‍ദിഷ്ട ഉദ്യോഗസ്ഥന് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം.
പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന കരാറിലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക.
ഇപ്പോഴത്തെ വകുപ്പും ശിക്ഷയും
- ഐ.പി.സി. 188 ഈ വകുപ്പുപ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഈ നിയമപ്രകാരം പോലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയാണെങ്കില് ആറുമാസത്തെ തടവുവരെ ലഭിക്കാം.
- ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
- കേരള പോലീസ് ആക്ട് 118(ഇ) മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
- കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം.
വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ വകുപ്പ് മാറുമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇപ്പോള്‍ പിടിയിലായവര്‍ക്കു ചുമത്തിയിരിക്കുന്നതെല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണ്.
വിട്ടുനല്‍കുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാല്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. ആ ഘട്ടത്തില്‍ ഇപ്പോഴത്തെ വകുപ്പുകള്‍ മാറ്റി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് ഒരുങ്ങുന്നത്.
Content Highlights: Corona Lock Down Violation; Even If The Vehicles Are Returned, The Police Case Will Continue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..