കൊറോണ മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാണിജ്യ വാഹനങ്ങളുടെ വാറണ്ടിയുടെ സര്‍വീസും നീട്ടി നല്‍കി ടാറ്റ മോട്ടോഴ്‌സ്. ഇതിനുപുറമെ, ഈ സാഹചര്യത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പരമാവധി സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷോറൂമുകളും സര്‍വീസ് സെന്ററുകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഈ കാലയളവില്‍ ചെയ്യേണ്ട സര്‍വീസുകള്‍ക്ക് രണ്ടുമാസത്തേക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് വാറണ്ടി നീട്ടിനല്‍കുമെന്നും ടാറ്റ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ടാറ്റ ട്രക്കുകള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് ഹെല്‍പ്പ്‌ലൈന്‍, ടാറ്റ സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ കോള്‍സെന്ററും പ്രവര്‍ത്തിക്കും.
സര്‍വീസിനും വാറണ്ടിക്കും പുറമെ, ടാറ്റ മോട്ടോഴ്‌സ് സുരക്ഷയിലെ എല്ലാ സജീവ കരാറുകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതിനൊപ്പം ലോക്ക്ഡൗണ്‍ കാലയളവിന് മുമ്പ് ഷെഡ്യൂള്‍ ചെയ്ത എഎംസി സേവനം നല്‍കുന്നതിനുള്ള കാലാവധിയും ഒരുമാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ടെന്നും ടാറ്റ അറിയിച്ചു.
ഈ സേവനങ്ങള്‍ക്ക് പുറമെ, കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ഗ്രൂപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെയും ടാറ്റ ട്രസ്റ്റിന്റെയും വകയായി 1500 കോടി രൂപയുടെ ധനസാഹയം നല്‍കുന്നതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും ജനങ്ങള്‍ക്കായും നിരവധി സേവനങ്ങളും ഉറപ്പാക്കുന്നുണ്ട്.
Content Highlights: Corona Lock Down; Tata Motors Extended Free Service and Warranty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..