ലോക്ക് വീണിട്ട് രണ്ടര മാസത്തിലേറെ; സ്റ്റാര്‍ട്ടാകാന്‍ കാത്ത് 4350 ഡ്രൈവിങ് സ്‌കൂള്‍


ഹെവി ലൈസന്‍സിന് പഠിപ്പിക്കുന്ന ബസുള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ടാക്‌സില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതാണ് ആകെയുള്ള ആശ്വാസം.

കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പൂട്ട് വീണിട്ട് രണ്ടര മാസത്തിലേറെയായി. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാല അവധി വരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ചാകരക്കാലമായിരുന്നു. ഇത്തവണത്തെ വേനല്‍ക്കാലം ഇവര്‍ക്ക് ദുരിതകാലമായി.

ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞ് ഡിഗ്രിക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികളാണ് അവധിക്കാല ഡ്രൈവിങ് പരിശീലനത്തിന് കൂടുതലായി എത്തിയിരുന്നത്. ഒന്നരലക്ഷം രൂപമുതല്‍ മൂന്നുലക്ഷംവരെയാണ് ഈ മാസങ്ങളില്‍ മിക്ക പരിശീലനകേന്ദ്രങ്ങള്‍ക്കും ഫീസിനത്തില്‍ ലഭിച്ചിരുന്നത്. ഇത്തവണ ഡ്രൈവിങ് സ്‌കൂളുകള്‍ അടഞ്ഞുകിടന്നത് ഈ മേഖലയെ ആശ്രയിക്കുന്നവരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വായ്പകള്‍പോലും തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയിലാണ് പലരും.

രാജ്യത്ത് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴിച്ച് പല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ബാധകമാക്കിയിട്ടില്ല. മൂന്നുമാസത്തെ ലോക്ഡൗണില്‍ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന വാഹനങ്ങള്‍ പലതും നശിച്ചുതുടങ്ങി.

ഇളവുകള്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍, വര്‍ക്ഷോപ്പുകള്‍ തുറന്നപ്പോള്‍ പലരും വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടിരുന്നു. പക്ഷേ, സര്‍ക്കാര്‍തീരുമാനങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ പഴയ അവസ്ഥയിലാകുമെന്ന ആശങ്കയുണ്ട്.

ഹെവി ലൈസന്‍സിന് പഠിപ്പിക്കുന്ന ബസുള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ടാക്‌സില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതാണ് ആകെയുള്ള ആശ്വാസം. കേരളത്തില്‍ 4350 ഡ്രൈവിങ് സ്‌കൂളാണുള്ളത്. 11,000 പേര്‍ ഈ മേഖലയെമാത്രം ആശ്രയിച്ച് കഴിയുന്നു. ഈ മേഖലയിലെ തൊഴിലാളികള്‍ തൊഴിലാളിക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടില്ല. തൊഴില്‍നൈപുണ്യ സ്ഥാപനമായതിനാലാണ് ഇവര്‍ക്ക് അംഗത്വം ലഭിക്കാത്തത്.

Content Highlights: Corona Lock Down; 4350 Driving School Remain Closed In Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented