ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ ജൂണ്‍ 30 വരെ പുതുക്കാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
വാഹനവുമായി ബന്ധപ്പെട്ട പല രേഖകളും പുതുക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണെന്നും ഈ അവസരത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്.
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമദ്ധിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Corona Lock dow: Validity of Driving Licenses, Vehicle Registration Extended To June 30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..