കൊച്ചി: ഇന്ത്യയുടെ ഇലക്ട്രിക് വാഹനരംഗത്ത് മാറ്റത്തിന് തുടക്കമിടാനുള്ള നീക്കത്തിലാണ് 'കണക്ടഡ് ഇലകട്രിക് ഓട്ടോമോട്ടീവ് ഡ്രൈവ്സ്' എന്ന 'സീഡ്'. ഇലക്ട്രിക് വാഹനത്തിലെ ബാറ്ററിക്കും മോട്ടോറിനുമിടയില്‍ സ്ഥാപിക്കുന്ന മോട്ടോര്‍ ഡ്രൈവിനെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുകയാണ് സീഡ് എന്ന സംരംഭം.

വാഹനം ഇറക്കം ഇറങ്ങുമ്പോള്‍ ഊര്‍ജമം ആവശ്യമായി വരുന്നില്ല. ഈ സമയം കറങ്ങുന്ന മോട്ടോറില്‍ നിന്നുള്ള എനര്‍ജി ജനറേറ്റ് ചെയ്‌തെടുക്കുകയും ഈ ഊര്‍ജം തിരികെ ബാറ്ററിയിലേക്ക് വിട്ട് ഇത് ശേഖരിക്കുകയും ചെയ്യുന്നു.

വാഹനത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് വാഹനത്തെ നിയന്ത്രിക്കാനുള്ള സംവിധാനവും സീഡ് പരിചയപ്പെടുത്തുന്നു. 

തങ്ങളുടെ പുതിയ സംവിധാനത്തെക്കുറിച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി സീഡ് ചര്‍ച്ചയിലാണെന്ന് സീഡിന്റെ സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ രതീഷ് നായര്‍ പറഞ്ഞു.

Content Highlights; CEAD, Connected Electric Automotive Drives