ബസിന് മുകളിലെ യാത്രക്കാർ കണ്ടക്ടർ ടിക്കറ്റ് നൽകുന്നു | Photo: Social Media
ബസിനുള്ളില്‍ സീറ്റ് തികയാന്‍ പോലും യാത്രക്കാര്‍ ഇല്ലാതെ കഷ്ടപ്പെടുന്ന കാലത്ത് ബസിന്റെ അകത്തും പുറത്തും യാത്രക്കാരെ കിട്ടിയാല്‍ പിന്നെ കണ്ടക്ടര്‍ എന്തും ചെയ്യും. ഇത്തരത്തിലുള്ള ഒരു കണ്ടക്ടറും അദ്ദേഹം യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പാലക്കാട് നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെന്മാറ-വല്ലങ്ങി വേലയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് കണ്ട് മടങ്ങിയ യാത്രക്കാരാണ് ബസിന്റെ അകത്തും പുറത്തുമെന്നാണ് വിവരം. ബസിന് സമീപത്തുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് പതിയെ മുന്നോട്ട് നീങ്ങുന്നതും വീഡിയോ ദൃശ്യങ്ങള്‍ കാണുന്നുണ്ട്.
വെടിക്കെട്ടിന് ശേഷം ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് യാത്രക്കാര്‍ ബസിന് മുകളിലേക്ക് കയറിയത്. പിന്നീട് ക്യാരിയറിന് മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നാലെ തന്നെ കണ്ടക്ടറും ബസിന് മുകളിലേക്ക് എത്തുകയായിരുന്നു. യാത്രക്കാരായ എല്ലാവരില്‍ നിന്നും പണം വാങ്ങുകയും ടിക്കറ്റും നല്‍കുകയും ചെയ്യുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
നിരവധി ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബസ് ജീവനക്കാരെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധി ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: Conductor give tickets to the passenger who travel in bus roof, Viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..