ന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനുമായി ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹങ്ങളുടെ നിര്‍മാണം നിര്‍ബന്ധമാക്കുമെന്ന് മുമ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. എന്നാല്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ബി.എസ്.6 നിലവാരത്തിലുള്ള ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കണമെന്ന് നിര്‍ദേശമാണ് കഴിഞ്ഞ ദിവസം അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്നത്. 

നമ്മുടെ രാജ്യം വലിയ അളവില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ നീക്കത്തെ കാണുന്നത്. ഇതിനുപുറമെ, ഈ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകള്‍ കുറയ്ക്കാനും സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. 2030-ഓടെ രാജ്യത്തെ കാര്‍ബണ്‍ എമിഷന്റെ അളവ് ഒരു മില്ല്യണ്‍ ടണ്‍ ആയി കുറയ്ക്കണമെന്ന ലക്ഷ്യം നേടാനും ഈ നീക്കം സഹായിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്. 

ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്ളെക്സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാല്‍, ഭാവിയില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ളെക്‌സ് ഫ്യുവല്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനാണ് നിര്‍ദേശം. എഥനോള്‍ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. 

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാല്‍, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവില്‍ കാര്യമായ കുറവുണ്ടായേക്കും.

ഇന്ധനച്ചെലവില്‍ കുറവ് വരുന്നതിന് പുറമെ, എഥനോളിന് മറ്റ് പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ മലിനീകരണം കുറവാണെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് സഹായിക്കും. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്ളെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ സജീവമാണ്. ഇത് ഇന്ത്യയില്‍ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിയും.

Content Highlights; Companies must starts flex fuel vehicle production in six months says minister, Nitin Gadkari