വെള്ളനിറം അടിച്ചാല്‍ അപകടം ഒഴിവാകുമോ..? ഒറ്റനിറമാക്കുന്നതിന് വേറെയുമുണ്ട് കാരണങ്ങള്‍


ബസിന് വേഗപ്പൂട്ടില്ലെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വെള്ളനിറമില്ലെങ്കില്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.

പ്രതീകാത്മക ചിത്രം

വെള്ളനിറം അടിച്ചാല്‍ അപകടം ഒഴിവാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃതനിറം ഏര്‍പ്പെടുത്തിയപ്പോള്‍മുതല്‍ ടൂറിസ്റ്റ് ബസ്സുടമകളും ആരാധകരും ഉന്നയിക്കുന്ന ചോദ്യമാണിത്. അപകടസാധ്യത കുറയുമെന്ന വിശദീകരണമാണ് മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്നത്. പകലും രാത്രിയും പെട്ടെന്ന് മറ്റുള്ളവരുടെ കണ്ണില്‍പ്പെടാന്‍ വെള്ളനിറം സഹായിക്കും. ടൂറിസ്റ്റ് ടാക്‌സികള്‍ അധികവും വെള്ളനിറത്തിലാണ്.

എന്നാല്‍ ഏകീകൃതനിറം ഏര്‍പ്പെടുത്താന്‍ ഇതുമാത്രമല്ല അധികൃതരെ പ്രേരിപ്പിച്ചത്. ടൂറിസ്റ്റ് ബസുകളിലെ ചിത്രപ്പണി കടുത്ത സമയത്ത് ഒരു ബസില്‍ അല്പവസ്ത്രധാരിയായ നടിയുടെ ചിത്രം ഇടംപിടിച്ചത് വിവാദമായിരുന്നു. അന്വേഷിച്ചുചെന്ന ഉദ്യോഗസ്ഥരോട് ബസുകള്‍ക്ക് നിയമപ്രകാരം നിറം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇഷ്ടമുള്ള ചിത്രം പതിക്കാമെന്നായിരുന്നു ഉടമയുടെ മറുപടി. ഇത് ചുവടുപിടിച്ച് അശ്ലീലച്ചുവയുള്ള ചിത്രങ്ങളും എഴുത്തുകളും വ്യാപകമായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.റൂട്ട് ബസുകള്‍ക്ക് നിറം നിശ്ചയിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്കും വെള്ളനിറം നിശ്ചയിച്ചുകൊണ്ട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കിയത്. പരിശോധന കടുക്കുന്നതിനിടെ ഏകീകൃത നിറത്തിലേക്ക് മാറാന്‍ സാവകാശം ആവശ്യപ്പെട്ട് ടൂറിസ്റ്റ് ബസ്സുടമകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. സമയം നല്‍കിയില്ലെന്ന പരാതിയാണ് അവര്‍ക്കുള്ളത്. കോണ്‍ട്രാക്റ്റ് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്തന്‍ ഉദ്ഘാടനംചെയ്തു.

വേഗപ്പൂട്ടില്ലെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് പോകും വെള്ളയടിച്ചില്ലെങ്കില്‍ ഫിറ്റ്നസ് റദ്ദാകും

ബസിന് വേഗപ്പൂട്ടില്ലെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വെള്ളനിറമില്ലെങ്കില്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ മോട്ടോര്‍വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഫോക്കസ് (3) പരിശോധനയില്‍ നിരത്തിലില്ലാത്ത ബസുകളും തേടിപ്പിടിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം എന്‍ജിന്‍ ഘടിപ്പിച്ച ബസുകളെല്ലാം പിടികൂടി. എ.സി. മാറ്റി എന്‍ജിന്‍ നീക്കംചെയ്താലേ ഇവയ്ക്ക് ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.

സാമൂഹികമാധ്യമങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ബസുകളൊന്നും ഇപ്പോള്‍ ഓടുന്നില്ല. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതമാണ് പിഴചുമത്തിയിട്ടുള്ളത്. നിരത്തില്‍ ഇറങ്ങണമെങ്കില്‍ വെള്ളനിറം അടിക്കണം. സ്റ്റിക്കര്‍ ഗ്രാഫിക്‌സുകള്‍ പതിച്ചിട്ടുള്ള ബസുകള്‍ ഇവനീക്കംചെയ്തുതുടങ്ങിയിട്ടുണ്ട്. വെള്ളനിറം അടിച്ചശേഷം അതിനുമുകളില്‍ കളര്‍ ഗ്രാഫിക്‌സ് പതിക്കുന്ന രീതിയുണ്ട്. ഇവയെല്ലാം പിടിയിലായി. ടൂറിസ്റ്റ് ബസുകളിലെ 100 ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മറ്റുവാഹനങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേന്ദ്രഗതാഗത നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സാങ്കേതികപ്പിഴവുള്ള വാഹനങ്ങള്‍ ഓടിച്ചാലും ഡ്രൈവറുടെ ലൈസന്‍സ് നഷ്ടമാകും. പരിശോധന കടുക്കുന്നതിനിടെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നിറംമാറ്റത്തിന് സാവകാശം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

Content Highlights: Color code for tourist buses in kerala, MVD take strict action against buses without Speed governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented