തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്ക് പുറമെയുള്ള ജില്ലാ ആസ്ഥാനങ്ങളിലെ ഓട്ടോറിക്ഷാ പെര്‍മിറ്റ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടികള്‍ക്ക് നിശ്ചയിക്കാം. പൊതുഗതാഗത രംഗത്തെ ആവശ്യകത കണക്കിലെടുത്ത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് പെര്‍മിറ്റ് നിജപ്പെടുത്താം. 

ജനസാന്ദ്രത, റോഡുകളുടെ അവസ്ഥ, പാര്‍ക്കിങ് പരിമിതികള്‍, സ്റ്റാന്‍ഡ് സൗകര്യം, പരിസ്ഥിതി മലിനീകരണം എന്നിവ കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. സിറ്റി ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക തിരിച്ചറിയില്‍ നമ്പരുകളും നല്‍കണം.

പാര്‍ക്കിങ് പ്രദേശം നിശ്ചയിച്ചാണ് ഓട്ടോറിക്ഷകള്‍ക്ക് കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റ് നല്‍കുന്നത്. നഗരപ്രദേശങ്ങളിലെ സ്റ്റാന്‍ഡ് നിശ്ചയിക്കേണ്ട ചുമതല റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കാണ്. ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്റ്റാന്‍ഡ് നിശ്ചയിക്കേണ്ടത്.

വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടികള്‍ ഓട്ടോറിക്ഷകളുടെ എണ്ണവും ആവശ്യകതയും പുനഃപരിശോധിക്കണം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതിയ പെര്‍മിറ്റുകള്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.

Content Highlights: City Auto Rickshaw Permit