പ്രതീകാത്മക ചിത്രം| Photo: Mathrubhumi
മുംബൈ: ഒറ്റ റീച്ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്സ് ടെക്നോളജി ലിമിറ്റഡ്. 255 വാട്ട് അവര്‍ പെര് കിലോഗ്രാം ഊര്‍ജസാന്ദ്രതയുള്ള ബാറ്ററിയില്‍ മൂന്നാംതലമുറ സെല്‍ ടു പാക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
ചൈനീസ് കെട്ടുകഥകളിലുള്ള ക്വിലിന് എന്ന ജീവിയുടെ പേരാണ് പുതിയ ബാറ്ററിക്ക് നല്‍കിയിട്ടുള്ളത്. അടുത്തവര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങുമെന്നും കമ്പനി പറയുന്നു. സെല്ലുകള്‍ മൊഡ്യൂളുകളാക്കാതെ നേരിട്ട് ബാറ്ററി പാക്കില്‍ സ്ഥാപിക്കുകയാണ് ഇതില്‍. ഇതാണ് ഊര്‍ജസാന്ദ്രത വര്‍ധിപ്പിക്കുന്നത്. ഉത്പാദനം ലളിതമാക്കാനും ചെലവു കുറയ്ക്കാനും ഇതു സഹായിക്കുന്നു.
ആയുസ്സ്, സുരക്ഷ, ചാര്‍ജ് ചെയ്യാനെടുക്കുന്ന വേഗം, താഴ്ന്ന ഊഷ്മാവിലുള്ള പ്രവര്‍ത്തനക്ഷമത എന്നിവയിലും ബാറ്ററി മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. അതിവേഗ ചാര്‍ജിങ് രീതിയാണെങ്കില്‍ പത്തുമിനിറ്റുകൊണ്ട് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..