പ്രതീകാത്മക ചിത്രം | Photo: Honda Two Wheeler
ഫാന്‍സി നമ്പറിനായി ആയിരങ്ങളും ലക്ഷങ്ങളും മുടക്കുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, വാഹന വിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് നമ്പര്‍ ലേലം വിളിക്കുന്നത് ചുരുക്കമാണ്. എന്നാല്‍, വാഹനവിലയുടെ 20 ഇരട്ടിയോളം പണം നല്‍കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ചണ്ഡീഗഡ് സ്വദേശിയായ ബ്രിജ് മോഹന്‍ എന്നയാള്‍.
CH 01 CJ 0001 എന്ന നമ്പറിനായാണ് ബ്രിജ് 15.44 ലക്ഷം രൂപ പൊടിപൊടിച്ചിരിക്കുന്നത്. 71,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള സ്‌കൂട്ടറിനായാണ് അദ്ദേഹം ലക്ഷങ്ങള്‍ പൊടിച്ചതെന്നാണ് വിവരം. ചണ്ഡീഗഡ് രജിസ്റ്ററിങ്ങ് ആന്‍ഡ് ലൈസന്‍സിങ്ങ് അതോറിറ്റി ഫാന്‍സി നമ്പറുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് അദ്ദേഹം താന്‍ ഏറെ ആഗ്രഹിച്ച ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്.
ആദ്യമായാണ് ഞാന്‍ ഒരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത്. അടുത്തിടെ വാങ്ങിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിനായാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഭാവിയില്‍ വാങ്ങാന്‍ ഉദേശിക്കുന്ന കാറിനും ഇതേ നമ്പര്‍ വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നാണ് നമ്പര്‍ ലേലത്തില്‍ വാങ്ങിയ ബ്രിജ് മോഹന്‍ പറഞ്ഞത്.
CH 01 CJ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് നടന്നിരുന്നത്. ഈ നമ്പറുകളുടെ ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 0001 നമ്പര്‍ ലേലത്തില്‍ പോയപ്പോള്‍ CH 01 CJ 0007 നമ്പര്‍ 4.4 ലക്ഷം രൂപയ്ക്കും 0003 നമ്പര്‍ 4.2 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.
Source: Hindustan Times
Content Highlights: Chandigarh Man spend rupees 15.44 lakhs for getting fancy number for his scooter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..