സിങ്കപ്പൂര്‍ മോഡല്‍ സ്‌കൈബസ് ഇന്ത്യയിലേക്കും; ഗതാഗത കുരുക്ക് തടയാന്‍ ആശയവുമായി നിതിന്‍ ഗഡ്കരി


മെട്രോയ്ക്ക് സമാനമായി തൂണുകള്‍ സ്ഥാപിച്ചാണ് സ്‌കൈ ബസ് ട്രാക്കുകളും നിര്‍മിക്കുന്നത്.

നിതിൻ ഗഡ്കരി, സ്‌കൈ ബസ് | Photo: PTI

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ 'സ്‌കൈ ബസ്' ആശയം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത വികസനം സംബന്ധിച്ച ദേശീയ ശില്പശാലയ്ക്കിടെയാണ് കേന്ദ്രമന്ത്രി ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിജയകരമായി 'സ്‌കൈബസുകള്‍' പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം ഏറ്റെടുത്താന്‍ മതിയാകുമെന്നതാണ് സ്‌കൈ ബസ് പദ്ധതിയുടെ പ്രധാന നേട്ടം. ചുരുങ്ങിയത് ഒരുലക്ഷം പേരെങ്കിലും സ്‌കൈ ബസില്‍ യാത്രചെയ്താല്‍ റോഡിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് കണക്ക്.

അനുദിനം ഗതാഗതക്കുരുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് നഗരത്തെ സംബന്ധിച്ച് അത്യാവശ്യമാണ്. മെട്രോ സര്‍വീസുണ്ടായിട്ടും റോഡിലെ കുരുക്ക് കുറഞ്ഞിട്ടില്ല. പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ നഗരത്തില്‍ നിന്ന് ഐ.ടി. കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് മാറ്റുമെന്നതുള്‍പ്പെടെയുള്ള സാഹചര്യവുമുണ്ട്.

അതേസമയം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി തന്നെ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചതിന്റെ ആവേശത്തിലാണ് നഗരവാസികള്‍. സ്‌കൈ ബസ് പദ്ധതി നടപ്പാക്കണമെന്ന് പലകോണുകളില്‍ നിന്നും നേരത്തേയും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുവേണ്ടിവരുന്ന കനത്ത ചെലവ് താങ്ങാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

എന്താണ് സ്‌കൈ ബസ്

മെട്രോയ്ക്ക് സമാനമായി തൂണുകള്‍ സ്ഥാപിച്ചാണ് സ്‌കൈ ബസ് ട്രാക്കുകളും നിര്‍മിക്കുന്നത്. മെട്രോ ട്രെയിനില്‍നിന്ന് വ്യത്യസ്തമായി പാലത്തിന് അടിഭാഗത്തുകൂടെയായിരിക്കും സ്‌കൈ ബസുകള്‍ സര്‍വീസ് നടത്തുക. ആവശ്യമെങ്കില്‍ മുകള്‍ഭാഗത്തെ പാലം സാധാരണ രീതിയില്‍ വാഹനങ്ങള്‍ പോകാനും ഉപയോഗിക്കാം.

Content Highlights: Central minister Nitin Gadkari wants to implement Sky Bus facility in India, Sky Bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented