പഴയ വാഹന വില്‍പ്പന എം.വി.ഡി. അറിയണം, സെക്കന്റ് ഹാന്‍ഡ് വാഹന വിപണിയില്‍ നിയന്ത്രണം വരുന്നു


കെ.വി. രാജേഷ്

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്. വാഹന പുനര്‍വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കുകയെന്നതാണ് ഇതില്‍ പ്രധാനം.

ഇത്തരം സ്ഥാപനങ്ങള്‍ ഒരു വാഹനം വില്‍ക്കുമ്പോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും. വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനര്‍വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണി വികസിക്കുന്നതിനനുസരിച്ച് പരാതികളും കൂടാം. അതുകൊണ്ട് ഈ രംഗത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിനും ഇടപാടുകള്‍ സുതാര്യമായിരിക്കാനും ഇതു സഹായിക്കും. ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐ.ബി.ബി.) റിപ്പോര്‍ട്ടില്‍ 2026-27 സാമ്പത്തികവര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ലക്ഷത്തിലെത്തുമെന്നു പറയുന്നു.

പഴയ വാഹനങ്ങള്‍ വാങ്ങുന്ന വനിതകളുടെ എണ്ണവും ഉയരുകയാണ്. 2021-22 സാമ്പത്തികവര്‍ഷം 35 ലക്ഷം പഴയവാഹനങ്ങളാണ് വിറ്റത്. വാഹനനിര്‍മാതാക്കള്‍തന്നെ ഈ രംഗത്തേക്കു കടന്നുവന്നതോടെ വിപണി കൂടുതല്‍ വിശാലമാകുകയാണ്. എങ്കിലും പല ഡീലര്‍ഷിപ്പുകളിലെയും ഇടപെടലുകള്‍ അത്ര തൃപ്തികരമല്ലെന്ന് ആക്ഷേമുണ്ട്.

ആശങ്കകളും, പരിഹാരവും

ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ഇത് വലിയതോതില്‍ പരാതികള്‍ക്ക് കാരണമാകുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്പോള്‍ വാങ്ങിയ ആള്‍ ഗതാഗതനിയമലംഘനം നടത്തിയാല്‍ പിഴയും ശിക്ഷയും പഴയ ഉടമയ്ക്കുവരുന്ന സംഭവങ്ങളുമുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കും. പിഴയുള്‍പ്പെടെ നിയമനടപടികളും നേരിടേണ്ടിവരും.

Content Highlights: Central government planning to implement more restrictions in second hand vehicle sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented