തീപ്പിടിക്കാൻ കാരണം നിര്‍മാണത്തിലെ വീഴ്ച; ഇ.വി. കമ്പനികളെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ


സുരക്ഷാവീഴ്ച വരുത്തിയ വാഹനനിര്‍മാതാക്കള്‍ക്ക് കനത്ത പിഴയീടാക്കാനാണ് തീരുമാനം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വൈദ്യുത ഇരുചക്രവാഹനങ്ങളില്‍ തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇവയുടെ നിര്‍മാണം പിഴവുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. വൈദ്യുതവാഹനങ്ങളില്‍ തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഗതാഗതമന്ത്രാലയം രൂപവത്കരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനനിര്‍മാണത്തിലുണ്ടായ ഗുരുതരവീഴ്ചയാണ് തീപ്പിടിത്തത്തിനുകാരണമെന്ന് സമിതി കണ്ടെത്തിയിരുന്നു.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറക്കിയ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. സുരക്ഷാവീഴ്ച വരുത്തിയ വാഹനനിര്‍മാതാക്കള്‍ക്ക് കനത്ത പിഴയീടാക്കാനാണ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്നാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്.

പ്രതിരോധ വികസന-ഗവേഷണ കേന്ദ്രം, ഐ.ഐ. എസ്.സി. ബെംഗളൂരു, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി വിശാഖപട്ടണം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ബാറ്ററിത്തകരാറുമൂലമുണ്ടായ തീപ്പിടിത്തങ്ങളില്‍ മൂന്നുപേര്‍ ഇക്കൊല്ലം കൊല്ലപ്പെട്ടിരുന്നു.

ബാറ്ററികളിലെ മൂന്ന് പ്രധാന ന്യൂനതകളാണ് തീപ്പിടിത്തത്തിനുകാരണമെന്ന് സമിതി കണ്ടെത്തി. താപനിയന്ത്രണ സംവിധാനത്തിന്റെ അഭാവം, ബാറ്ററി സെല്ലുകളുടെ ക്രമീകരണത്തിലെ പോരായ്മ, ബാറ്ററി മാനേജ്മെന്റ് സംവിധാനത്തിലെ വീഴ്ച എന്നിവയാണവ. ബാറ്ററികളുടെ പരിശോധന നടത്തുന്ന ഏജന്‍സികള്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമിതി കണ്ടെത്തി.

സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അഞ്ച് ഇരുചക്ര വൈദ്യുതവാഹനനിര്‍മാതാക്കള്‍ക്ക് കഴിഞ്ഞമാസം മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഒകിനാവ, പ്യുര്‍ ഇ.വി., ഒല എന്നീ കമ്പനികള്‍ 6656 വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തു.

Content Highlights: central government make law to ensure safety for electric vehicle manufacturing, EV catches fire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented