സെക്കന്റ് ഹാന്‍ഡ് വാഹന വില്‍പ്പനയിലെ പൊല്ലാപ്പ് തടയാന്‍ നിയമം; കരട് നയവുമായി കേന്ദ്ര സര്‍ക്കാര്‍


കണക്കില്‍പ്പെടാത്ത പണം നിക്ഷേപിക്കാനുള്ള ഇടമായി അവസരം മുതലെടുക്കുന്നവരുണ്ട്. ലൈസന്‍സ് സംവിധാനം വരുന്നതോടെ ഇതിന് തടയിടും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹന പുനര്‍വില്‍പ്പന മേഖലയിലെ തട്ടിപ്പുകള്‍ കുറയ്ക്കാനും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായുള്ള നിയമനിര്‍ദേശങ്ങളുടെ കരട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈനിലടക്കം ഇതിനായുള്ള പ്ലാറ്റ്‌ഫോമുകളും വര്‍ധിച്ച സാഹചര്യത്തിലാണ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് വാഹന പുനര്‍വില്‍പ്പന നടത്തുന്നവര്‍ അതത് മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. ഡീലര്‍മാര്‍ വഴിയുള്ള ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹനചട്ടങ്ങളിലാണ് ഇതിനായി ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് ഡീലര്‍മാരുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് രജിസ്‌ട്രേഷന്‍. വാഹന ഉടമയില്‍നിന്ന് ഡീലര്‍മാര്‍ വാഹനം ഏറ്റെടുക്കുന്നതുമുതലുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടിവരും. വില്‍പ്പനയ്ക്കായി ഏറ്റെടുക്കുന്ന വാഹനം കൈവശംവെക്കുന്നതിന് ഡീലര്‍മാര്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങളും പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയ്ക്കുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് പുതുക്കല്‍, നഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ രേഖകളുടെ പകര്‍പ്പെടുക്കല്‍, ഔദ്യോഗികരേഖകളിലെ ഉടമസ്ഥത മാറ്റല്‍ തുടങ്ങിയവയ്ക്ക് അപേക്ഷ നല്‍കാന്‍ ഡീലര്‍മാര്‍ക്ക് അധികാരം നല്‍കി. ഈ വാഹനങ്ങള്‍ കൈവശമെത്തിയശേഷം നടത്തിയ യാത്രകളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കണം.

വാഹനത്തിന്റെ രേഖകള്‍ നഷ്ടപ്പെടുകയോ നശിപ്പിക്കുകയോ ചെയ്താല്‍ ഡീലര്‍മാര്‍ നിര്‍ദിഷ്ട മാതൃകയില്‍ അത് അധികൃതരെ അറിയിച്ചിരിക്കണം. വാഹന ഉടമ വാഹനം ഡീലര്‍മാര്‍ക്ക് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളുള്‍പ്പെടെ 29 സി ഫോമില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മോട്ടോര്‍ വാഹന വകുപ്പിനു നല്‍കണം. ഇതോടെ വാഹനത്തിന്റെ താത്കാലിക ഉടമസ്ഥാവകാശം ഡീലര്‍മാര്‍ക്കാകും. തുടര്‍ന്ന് വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഈ ഡീലര്‍ക്കാകും. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന വാഹനം ഡീലര്‍മാര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ടെസ്റ്റ് ഡ്രൈവ്, വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുക, സര്‍വീസിങ്, പെയിന്റിങ്, അറ്റകുറ്റപ്പണി, പരിശോധന തുടങ്ങിയവയ്ക്കായി മാത്രമേ ഇതു പുറത്തിറക്കാവൂ.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വാഹനങ്ങള്‍ വില്‍പ്പനയ്ക്കിടുന്നവര്‍ മുന്‍കൂര്‍ പണം വാങ്ങി പറ്റിക്കുന്ന സംഭവങ്ങള്‍ കൂടിയിട്ടുണ്ട്. ഇതിനു പരിഹാരമെന്ന നിലയില്‍ക്കൂടിയാണ് പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം കൊണ്ടുവരുന്നത്. പഴയ വാഹനങ്ങള്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ഇതിന്റെ താത്കാലിക ഉടമകളായി ഇടനിലക്കാര്‍ മാറുന്നുവെന്നതും പുതിയ മാര്‍ഗനിര്‍ദേശത്തിലെ പ്രത്യേകതയാണ്. കരട് നിര്‍ദേശങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് ഒക്ടോബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.

നിയന്ത്രണങ്ങള്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് തടയിടാന്‍

പഴയവാഹനങ്ങളുടെ വില്‍പ്പനയ്ക്ക് അംഗീകൃത ഏജന്‍സികളെ നിയോഗിക്കാനുള്ള കേന്ദ്രനീക്കം അനധികൃത സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളും തടയാന്‍. മേഖലയില്‍ ഇടപെടുന്നതിന് അധികൃതര്‍ക്കുള്ള പരിമിതികള്‍ പരിഹരിക്കുന്നതാണ് ഭേദഗതി. വാഹനക്കമ്പനികളുടെ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പന കേന്ദ്രങ്ങള്‍ക്കുപുറമേ ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. നിലവാരമുള്ള സ്ഥാപനങ്ങള്‍മാത്രമാണ് ബാങ്ക് ഇടപാടിലൂടെ വില്‍പ്പന നടത്തുന്നത്.

കണക്കില്‍പ്പെടാത്ത പണം നിക്ഷേപിക്കാനുള്ള ഇടമായി അവസരം മുതലെടുക്കുന്നവരുണ്ട്. ലൈസന്‍സ് സംവിധാനം വരുന്നതോടെ ഇതിന് തടയിടും. എത്രവാഹനങ്ങള്‍ കൈവശമുണ്ടെന്നും വില്‍പ്പനയുടെ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടിവരും. വാഹനം വില്‍ക്കാന്‍ ഒരു അംഗീകൃത ഏജന്‍സിയെ ലഭിക്കും. പണമിടപാടുകള്‍ക്ക് സുതാര്യതയും നിയമപരിരക്ഷയും ലഭിക്കും. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ട ചുമതല ഏജന്‍സിക്കുണ്ട്.

Content Highlights: Central government implement draft bill on second hand vehicle sales, used car sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented