ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട പദ്ധതിക്ക് 10,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്സഭയെ അറിയിച്ചു.
2022 ആകുമ്പോള്‍ 7000 ഇലക്ട്രിക് ബസുകള്‍, അഞ്ചുലക്ഷം ഇ-ത്രിചക്ര വാഹനങ്ങള്‍, 55,000 ഇ-കാറുകള്‍, 10 ലക്ഷം ഇ-ഇരുചക്രവാഹനങ്ങള്‍ എന്നിവ നിരത്തിലിറക്കുകയാണ് ലക്ഷ്യം.
പൊതുഗതാഗത വാഹനങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കായി നേരത്തേ ബുക്കുചെയ്യുന്ന ത്രിചക്ര, നാലുചക്ര വാഹനങ്ങള്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ ഊന്നല്‍നല്‍കുക. ആദ്യഘട്ട പദ്ധതിയില്‍ 2.8 ലക്ഷം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു.
425 ഇലക്ട്രിക്-ഹൈബ്രിഡ് ബസുകള്‍ വിവിധ നഗരങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. 500 ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും അനുമതിനല്‍കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
Content Highlights: Central Government Has allocated Rs 10,000 Crore To The Faster Adoption Of Electric Vehicle