പ്രതീകാത്മകചിത്രം | രേഖാചിത്രം: മാതൃഭൂമി.
കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശം നിരത്തുകളില്‍ പോലീസും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്നു.
സ്വന്തം വാഹനത്തില്‍ മാസ്കില്ലാതെ തനിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പിഴ ചുമത്തുന്നത് തുടരുന്നതാണ് തര്‍ക്കങ്ങള്‍ക്കു കാരണം. പൊതുസ്ഥലത്ത് വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ മാസ്ക് ധരിച്ചിട്ടില്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് പൊതുസ്ഥലമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍, പുതിയ മാനദണ്ഡ പ്രകാരം ഒന്നില്‍ കൂടുതല്‍ പേര് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാത്രം മാസ്ക് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് പിഴയീടാക്കുന്ന നടപടി നിര്‍ത്തണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നുമാണ് ആവശ്യം.
പുതിയ കേന്ദ്ര മാനദണ്ഡങ്ങള്‍
- കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് വെക്കണമെന്ന് നിര്‍ബന്ധമില്ല. ഇതിന്റെപേരില്‍ പിഴ ചുമത്തരുത്.
- ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്ക് നിര്‍ബന്ധമില്ല.
- കൂട്ടമായി സൈക്ലിങ് നടത്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്ക് വെക്കണം.
- സാമൂഹിക അകലം പാലിക്കണം.
മാസ്ക് ധരിക്കാത്തതിന് പിടിയിലായാല്‍ 200 രൂപയാണു പിഴ. രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപയും. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതിരുന്നാലും പിഴയീടാക്കും. മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്.
Content Highlights: Central Government Direct That No Need For Mask In Solo Journey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..