പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും, പൊളിക്കുക 10 ലക്ഷത്തോളം, പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം


1 min read
Read later
Print
Share

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില്‍ പിന്തുണ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടത്.

2021-22 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കല്‍ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി ബജറ്റില്‍ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴക്കം ചെന്ന വാഹനങ്ങളും ആംബുലന്‍സുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും സമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അഞ്ചാമത്തെ മുന്‍ഗണനയായിട്ടാണ്‌ കാലപ്പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ഇടംപിടിച്ചത്. ചെറിയ നാക്ക് പിഴയോടെയാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓള്‍ പൊലൂട്ടിങ്ങ് വെഹിക്കിള്‍ എന്നത് ഓള്‍ഡ് പൊളിറ്റിക്കല്‍ എന്ന് വായിച്ചത് സഭയില്‍ ചിരി പടര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒന്‍പതു ലക്ഷത്തിലധികം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. പൊതുമേഖലയിലുള്ളതും സഹകരണമേഖലയിലുള്ളതുമായ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് ഒഴിവാക്കുന്നതുമെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്.

നടപടി മലിനീകരണം കുറയ്ക്കും,. ഒപ്പം വാഹനനിര്‍മാണമേഖലയില്‍ ഉണര്‍വിനും കാരണമാകും. എഥനോള്‍, മെഥനോള്‍, ജൈവ സി.എന്‍.ജി., ജൈവ എല്‍.എന്‍.ജി. എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും വൈദ്യുതവാഹനങ്ങളും സാര്‍വത്രികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. പിന്‍വലിക്കുന്ന വാഹനങ്ങള്‍ക്കുപകരം മലിനീകരണം കുറവുള്ള ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Content Highlights: Central government announce support in union budget to dismantle Old government vehicle

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Google Map

1 min

കണ്ണടച്ച്‌ വിശ്വസിക്കരുത്; ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

Oct 2, 2023


MVD Kerala

1 min

കൂടുതല്‍ പിഴ അടിച്ചാല്‍ സ്ഥലംമാറ്റം; മോട്ടോര്‍വാഹന വകുപ്പിനെ 'പെറ്റി പിരിവ്' മാനദണ്ഡത്തില്‍ അമര്‍ഷം

Oct 1, 2023


National Highway

1 min

ഹൈവേയുടെ പരിപാലനം സ്വകാര്യ കമ്പനികള്‍ക്ക്; ടോളും അവര്‍ക്ക് പിരിക്കാം, കരാര്‍ 30 വര്‍ഷത്തേക്ക്

Aug 21, 2023

Most Commented