സീറ്റ്‌ബെല്‍റ്റ് ഇല്ലെങ്കില്‍ അലാറം,ബോധവത്കരണം; സീറ്റ്‌ബെല്‍റ്റിടാതെ വാഹനമോടിക്കുന്നര്‍ കുറഞ്ഞു


പലയിടങ്ങളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യമില്ലാത്തത് നിയമലംഘകരുടെ എണ്ണം കൂടാന്‍ കാരണമായതായാണ് വിലയിരുത്തല്‍.

.

ട്രാഫിക് പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കര്‍ശന പരിശോധനയും ഫലം കണ്ടു. 2022-ല്‍ ബെംഗളൂരു നഗരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുത്തനെ കുറഞ്ഞതായി കണക്കുകള്‍. 1,22,929 കേസുകളാണ് 2022-ല്‍ നഗരത്തില്‍ രജിസ്റ്റര്‍ചെയ്തത്. 2021-ല്‍ 3,08,145 കേസുകള്‍ രജിസ്റ്റര്‍ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞവര്‍ഷം സന്നദ്ധസംഘടനകളുമായിചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ട്രാഫിക് പോലീസ് വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

പോലീസിന്റെ കണക്കനുസരിച്ച് കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ്, മാഗഡി റോഡ്, മൈസൂരു റോഡ്, തുമകൂരു റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. ഈ പ്രദേശങ്ങളില്‍ പലയിടങ്ങളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യമില്ലാത്തത് നിയമലംഘകരുടെ എണ്ണം കൂടാന്‍ കാരണമായതായാണ് വിലയിരുത്തല്‍. ക്യാമറയില്‍ ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം കേസുകളും ഇവിടെ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ട്രാഫിക് പോലീസ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചാരണങ്ങള്‍ നടത്തി. വരുംദിവസങ്ങളില്‍ പാര്‍പ്പിടസമുച്ചയങ്ങളിലേക്കും ഓഫീസുകളിലേക്കും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പോസ്റ്ററുകളും മറ്റ് സംവിധാനങ്ങളും തയ്യാറായതായി സിറ്റി ട്രാഫിക് പോലീസ് സ്‌പെഷ്യല്‍ കമ്മിഷണര്‍ എം.എ. സലീം പറഞ്ഞു.

പുതിയ കാറുകള്‍ക്ക് ഗുണകരം

പുതുതായി നിരത്തിലിറങ്ങുന്ന കാറുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാറമടിക്കുന്ന സംവിധാനമുള്ളത് നേട്ടമായതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം അലാറം മുഴങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ചിലരെങ്കിലും ഇവ വാങ്ങി ഉപയോഗിക്കുന്നതായാണ് വിലയിരുത്തല്‍. നേരത്തേ ഇത്തരം ഉപകരണങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം മറികടന്ന് ഇവ വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

Content Highlights: cases registered for not wearing seat belts have come down sharply, wearing seat belt while driving

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented