പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി
സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. കഴിഞ്ഞ മേയ് മൂന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സ്‌കീമിലെ വ്യവസ്ഥപ്രകാരം 140 കിലോമീറ്ററിലധികം ദൂരം സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.
ഇത് നിലവില്‍വന്നതോടെ പെര്‍മിറ്റ് പുതുക്കിനല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, സ്‌കീം സ്റ്റേ ചെയ്യണമെന്ന ആവശ്യംതള്ളി. ഈ ആവശ്യം പ്രഥമദൃഷ്ട്യാ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
നിലവില്‍ 140 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. സ്‌കീമിന്റെ കരട് 2020 സെപ്റ്റംബര്‍ 14-നാണ് പ്രസിദ്ധീകരിച്ചത്. പുതിയ സ്‌കീമിന് രൂപംനല്‍കിയാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ലെന്നും സ്‌കീം നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് മേയ് മാസത്തില്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്തവിധം ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ആക്കി ഗതാഗതവകുപ്പാണ് ഉത്തരവിട്ടത്.
റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറില്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇനി താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.
Content Highlights: Cancellation of bus permit beyond 140 km, Kerala high court, Private Bus owners


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..