വീഡിയോ ചിത്രീകരണം; ഹെല്‍മെറ്റില്‍ ക്യാമറ വെച്ചാലും ലൈസന്‍സ് പോകും


ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു.

ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടി. ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു.

ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. രജിസ്‌ട്രേഷന്‍ സമയത്തെ അവസ്ഥയില്‍നിന്ന് വാഹനം രൂപമാറ്റം വരുത്തുന്നതും കര്‍ശനമായി തടയും. നിലവില്‍ വാഹനത്തിന്റെ നിറം മാറ്റാനും ടാക്‌സി പ്രൈവറ്റ് വാഹനങ്ങളായി തരം മാറ്റാനുമാണ് അനുമതിയുള്ളത്

ചിത്രീകരണം അനുവദിക്കില്ല

വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍.സി. ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. നിയമപ്രകാരം അനുവദനീയമല്ലാത്ത രൂപമാറ്റം അനുവദിക്കില്ല

എം.ആര്‍.അജിത്കുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

Content Highlights: Camera In Helmet, Go Pro, MVD Kerala, Bike Riders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented