ണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാല് ബസ്സുകള്‍ ഓക്സിജന്‍ ലഭിക്കുന്ന ചെറിയ ആശുപത്രികളാക്കുന്നു. ഇതാദ്യമായാണ് സ്‌കൂള്‍ ബസ്സുകള്‍ ഓക്‌സിജന്‍ നല്‍കാന്‍കൂടി സംവിധാനമുള്ള താത്കാലിക ആശുപത്രികളാക്കി മാറുന്നത്. 

ബസ്സുകളിലെ ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി ഓക്‌സിജന്‍സിലിന്‍ഡര്‍ ഘടിപ്പിച്ച കിടക്കകള്‍ സജ്ജമാക്കിയ നാല് ബസ്സുകള്‍ ശനിയാഴ്ച കൊച്ചി കടവന്ത്രയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തും. ബസ്സുകള്‍ പാലക്കാട്ടെ വര്‍ക്ക് ഷോപ്പിലെത്തിച്ചാണ് കിടക്കകള്‍ ഘടിപ്പിക്കുന്നത്.

 ബസ്സുകള്‍ എറണാകുളത്തെത്തിച്ച് കിടക്കകളോടുചേര്‍ന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ഘടിപ്പിക്കും. രോഗികളെ ആശുപത്രിമുറ്റത്ത് നിര്‍ത്തിയിടുന്ന ബസ്സുകളില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍നല്‍കും. പിന്നീട് ആശുപത്രിയിലെ കിടക്കകളിലേക്ക് മാറ്റും.

കോവിഡിന്റെ വ്യാപനത്തോടെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടപ്പാണ്. ഇതോടെ സ്‌കൂള്‍ബസ്സുകള്‍ക്കും ഓട്ടമില്ലാതായി. അങ്ങനെയാണ് ഇത്തരമൊരു ആലോചനയിലേക്കെത്തിയതെന്ന് ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. ശശികുമാര്‍ പറഞ്ഞു.

Content Highlights: Bus Hospitals With Oxygen Facility In Palakkad