ദിവസം 32 ലക്ഷം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ക്ക് അടച്ചിടലിന് തൊട്ടുമുമ്പുണ്ടായിരുന്നത് 27 ലക്ഷം യാത്രക്കാരായിരുന്നു. ലോക്ഡൗൺ കഴിഞ്ഞപ്പോൾ അത് രണ്ടുലക്ഷമായി. ഇരുചക്ര വാഹനത്തിന്റെ ഇന്ധനച്ചെലവിനെക്കാൾ ബസ് ടിക്കറ്റ് നിരക്ക് ഉയരുമ്പോൾ വീണ്ടും യാത്രക്കാർ കുറഞ്ഞേക്കും.
കോവിഡ് ഭീതിയിൽ ബസിൽ കയറാൻ യാത്രക്കാർ മടിക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് പ്രതികൂലമാകുമെന്ന ഭീതി സ്വകാര്യബസുകാർക്കും കെ.എസ്.ആർ.ടി.സി.ക്കുമുണ്ട്.
എന്നാൽ, ഒരു മാസത്തിനിടെ 10 രൂപയോളം ഉയർന്ന ഡീസൽവിലയും യാത്രക്കാരുടെ കുറവും കാരണം നിരക്ക് വർധനയില്ലാതെ മറ്റു മാർഗമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ.
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചപ്പോഴൊന്നും സ്ഥായിയായ നേട്ടം കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായിട്ടില്ല. ഇത്തവണത്തെ നിരക്ക് വർധന കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടതല്ല.
രാജ്യത്തെ 35 പൊതുമേഖലാ ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകളിൽ ലാഭത്തിലുള്ളത് രണ്ടെണ്ണം മാത്രമാണ്. 17.97 കോടി മിച്ചമുണ്ടാക്കിയ ഉത്തർപ്രദേശ് എസ്.ആർ.ടി.സി.യും 8.16 കോടി ലാഭം നേടിയ പഞ്ചാബ് ബസ് മാനേജ്മെന്റ് കമ്പനിയും.
അഞ്ച് കോർപ്പറേഷനുകൾ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലാണ്. സ്വകാര്യവത്‌കരണത്തിലൂടെയാണ് ഇവർ നഷ്ടം കുറയ്ക്കുന്നത്. ബസ്, ടിക്കറ്റ്മെഷീൻ, എന്നിവയെല്ലാം വാടകയ്ക്കെടുക്കും. ഡ്രൈവർമാരെയും കരാർ അടിസ്ഥാനത്തിലെടുക്കും.
Content Highlights:Bus Fare Hike under Consideration Due to Diecsel Price Hike