ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെതുടർന്ന് സിറ്റി ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത 'സംസം' ബസ്, ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഉപയോഗിക്കുന്നു -യാത്രക്കാർ പകർത്തിയ ചിത്രം
ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറേ യാത്രക്കാരുണ്ടായിരുന്ന വാഹനം ഓടിക്കുന്നതിനിടെ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍വരെ എട്ട് തവണയാണ് ഇയാള്‍ ഫോണ്‍ ചെയ്തത്.
കഴിഞ്ഞ ദിവസം 1.37-ന് കോഴിക്കോട്ടുനിന്നെടുത്തതാണ് ബസ്. പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാര്‍ പറയുന്നു. ഫോണ്‍വിളിക്കുന്നത് കൂടാതെ വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ചെയ്തതായും പറയുന്നു.
ഒരു കൈയില്‍ മൊബൈല്‍ പിടിച്ച് അതേ കൈകൊണ്ടുതന്നെ സ്റ്റിയറിങ് തിരിക്കുകയും ഗിയര്‍ മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രാഫിക് പോലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞദിവസം തന്നെ ഹൈവേ പോലീസ് ബസിന് പിഴചുമത്തിയിട്ടുണ്ടെന്നും ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പും നടപടിയാരംഭിച്ചിട്ടുണ്ട്. ഫറോക്ക് ജോയന്റ് ആര്‍.ടി.ഒ. സാജു എ. ബക്കര്‍ ബസ്സുടമയെ വിളിക്കുകയും ചൊവ്വാഴ്ച രാവിലെ 10.30-ന് ഫറോക്ക് എസ്.ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുത്തേക്കുമെന്നാണ് സൂചന.
Content Highlights: Bus driver use mobile phone while driving, Use of mobile phone while driving, traffic rule violation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..