മൊബൈലില്‍ ചാറ്റിങ്ങും ഡ്രൈവിങ്ങും; പ്രൈവറ്റ് ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്


സ്വന്തം ലേഖിക

മൊബൈലില്‍ ചാറ്റ് ചെയ്ത്  കൊണ്ട് ബസ് അപകടകരമാം വിധം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരി പകര്‍ത്തുകയും തുടര്‍ന്ന് ഇത് വൈറലാവുകയുമായിരുന്നു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ബസ് ഡ്രൈവർ

കൊച്ചി: മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാള്‍ മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുകയായിരുന്നു. ഈ ദൃശ്യം യാത്രക്കാരിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് വൈറലാവുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതടക്കം ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: Bus drive use mobile phone while driving, motor vehicle officials take strict action against driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented