ഏജന്റ് ഇല്ലെങ്കില്‍ ഫയല്‍ അനങ്ങില്ല, കൈക്കൂലിക്ക് ന്യൂജെന്‍വഴി; അഴിമതി കേന്ദ്രമായി ആര്‍.ടി.ഓഫീസുകള്‍


ടി.ആദിത്യന്‍

അപേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ക്ക് 500 രൂപയോ 1000 രൂപയോ കൊടുത്താല്‍ വന്നകാര്യങ്ങള്‍ ഒരു മുടക്കമില്ലാതെ ശരിയാക്കി നല്‍കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട് ജില്ലയിലെ ആര്‍.ടി. ഓഫീസുകളില്‍ നടക്കുന്നത് വ്യാപക ക്രമക്കേടുകളെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ജില്ലയിലെ ഏഴ് ആര്‍.ടി. ഓഫീസുകളില്‍ കോഴിക്കോട്, വടകര, കൊടുവള്ളി, നന്മണ്ട, ഫറോക്ക് ആര്‍.ടി. ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇവിടെനിന്നും നടപടിയെടുക്കാതെ വൈകിപ്പിച്ച് തടഞ്ഞുവെച്ച ഫയലുകള്‍ കണ്ടെടുത്തിട്ടുണ്ട്. തടഞ്ഞുവെച്ച ഫയലുകളില്‍ തീരുമാനമുണ്ടാക്കാന്‍ സന്നദ്ധരായി ഏജന്റുമാരുണ്ട്. ഏതുസമയത്തും ഏത് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും കയറാന്‍ ഇവര്‍ക്കനുവാദവും ഉണ്ട്.

അപേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ക്ക് 500 രൂപയോ 1000 രൂപയോ കൊടുത്താല്‍ വന്നകാര്യങ്ങള്‍ ഒരു മുടക്കമില്ലാതെ ശരിയാക്കി നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തിലായിട്ടുപോലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമാണ്. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകള്‍ പരിശോധനയില്‍ വിജിലന്‍സ് പിടികൂടി.

എന്നാല്‍ ഏജന്റുമാര്‍ക്ക് ഭരണതലത്തില്‍ വന്‍സ്വാധീനമുണ്ടെന്നും അതിനാല്‍ അവര്‍ക്ക് നേരെ തിരിഞ്ഞാല്‍ ജോലി പോകുമെന്നും പലര്‍ക്കും പേടിയുള്ളതിനാലാണ് ആരും ഇവര്‍ക്കെതിരേ പറയാത്തതെന്നും കോഴിക്കോട് ആര്‍.ടി. ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനായി ഓണ്‍ലൈന്‍ സംവിധാനമായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നതായും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്. ഇടപാടുകള്‍ക്ക് സ്വന്തം അക്കൗണ്ട് ഉപയോഗിക്കാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ട് ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായും അക്കൗണ്ടുകളിലേക്ക് മാസത്തില്‍ ലക്ഷങ്ങള്‍ എത്തുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം വിജിലന്‍സ് നടത്തും.

ആര്‍.ടി. ഓഫീസുകളില്‍ ലൈസന്‍സുകളും രജിസ്‌ട്രേഷനുകളുമടക്കം എല്ലാ പ്രവൃത്തികളും ശരിയാക്കിക്കൊടുക്കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയരുന്നതിനിടെയാണ് വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയത്.

കോഴിക്കോട് ആര്‍.ടി. ഓഫീസില്‍ വാഹന രജിസ്ട്രേഷനുവേണ്ടിയുള്ള 2523 അപേക്ഷകളില്‍ 1469 എണ്ണം നടപടി സ്വീകരിക്കാതെയും 1056 എണ്ണം നടപടി സ്വീകരിച്ചശേഷം പ്രിന്റ് ചെയ്യാതെയും കണ്ടെത്തിയിട്ടുണ്ട്. അദാലത്തില്‍ പ്രശ്‌നം പരിഹരിച്ചിട്ടും നടപടി എടുക്കാത്ത ഫയലുകളും കണ്ടെത്തി.ഫയലുകള്‍ ഒന്നും ചെയ്യാതെ കൈക്കൂലിക്കായി തടഞ്ഞുവെച്ചതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വടകര ആര്‍.ടി. ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍നിന്ന് ഒട്ടേറെ അപേക്ഷകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കിയ അപേക്ഷകളാണെന്നാണ് വിജിലന്‍സിനോട് ഇവര്‍ പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ ആര്‍.ടി. ഓഫീസുകളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: bribery in regional transport offices, MVD Kerala, RTO Office in kerala, Vigilance raid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented