കാഴ്ച്ച മറച്ച് ബസിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ, ഒപ്പം കൂളിങ് സ്റ്റിക്കറും; കണ്ണടച്ച് എം.വി.ഡി


മുഖ്യമന്ത്രിയുടെ ഫോട്ടോയോടുകൂടിയ കൂളിങ് ഫിലിം ഒട്ടിച്ച് കോഴിക്കോട്- സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ്‌

കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനുപിന്നിലെ ചില്ലില്‍ മുഴുവനായും മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം ഒട്ടിച്ച ബസിനെതിരേ നടപടിയെടുക്കാതെ മോട്ടോര്‍വാഹനവകുപ്പ്. 2021 ഡിസംബര്‍ ഒമ്പതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ ബസിനെതിരേ ഇതുവരെ യാതൊരു നടപടിയുമില്ല.

കെ.എല്‍. 13 എ.എഫ്. 2300 നമ്പറിലുള്ള കോഴിക്കോട് സുല്‍ത്താന്‍ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ. കോളേജ് റൂട്ടാണ് 'സല്‍ഫ മോള്‍' എന്ന ഈ സ്വകാര്യബസിന് അനുവദിച്ചിട്ടുള്ളത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്കുശേഷം 2026 ജൂലായ് 22 വരെയാണ് ഇതിന് പെര്‍മിറ്റ് കാലാവധി നല്‍കിയിരിക്കുന്നത്.

ഈ വാഹനം ഇത്തരത്തില്‍ കൂളിങ് ഫിലിം ഒട്ടിച്ച് സര്‍വീസ് നടത്തുന്നതിനെതിരേ കോഴിക്കോട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നാണ് വിവരാവകാശരേഖ പ്രകാരമുള്ള ചോദ്യത്തിന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ ഓടാന്‍ ബസിന് അനുമതി നല്‍കിയിട്ടില്ലെന്നും മറുപടിയിലുണ്ട്.

Content Highlights: Black Cooling, Chief Minister's photo; MVD not taking action against private

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented