ഒറ്റ-ഇരട്ടയക്ക നമ്പര്‍ വാഹന നിയന്ത്രണം ലംഘിച്ചവരില്‍ ബി.ജെ.പി. എം.പി. വിജയ് ഗോയലും. തിങ്കളാഴ്ച ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പരുള്ള കാറുമായി നിരത്തിലിറങ്ങിയ ഗോയലിന് ട്രാഫിക് പോലീസ് 4,000 രൂപ പിഴയിട്ടു.
2016 ഏപ്രിലില്‍ വാഹനനിയന്ത്രണം കൊണ്ടുവന്നപ്പോഴും ഗോയല്‍ നിയമം ലംഘിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടപ്പാക്കിയ പദ്ധതിയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് നിയന്ത്രണം ലംഘിച്ചതെന്ന് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ കെജ്രിവാള് സര്‍ക്കാര്‍ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണിതെന്നും ഗോയല്‍ ആരോപിച്ചു.
ബി.ജെ.പി. നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. വായുമലിനീകരണം കുറയ്ക്കാനുള്ള പരിഹാരനടപടി നര്ദേശിക്കാന് അദ്ദേഹത്തിന് കഴിയുന്നില്ല.
ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെങ്കില്‍ വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും സിസോദിയ പറഞ്ഞു. ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട് പൂച്ചെണ്ടുമായി വിജയ് ഗോയലിനെ കാണാനെത്തി.
വായു മലിനീകരണം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് വാഹനനിയന്ത്രണം കൊണ്ടുവന്നതെന്നും പദ്ധതിയുമായി സഹകരിക്കണമെന്നും ഗോയലിനോട് മന്ത്രി അഭ്യര്‍ഥിച്ചു.
Content Highlights: BJP MP Vijay Goel violates odd-even Vehicle Scheme, Police Impose Rs 4000 Penalty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..