ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മെറ്റിന്റെ ഗുണനിലവാര നിയന്ത്രണം സംബന്ധിച്ച് കേന്ദ്രം പുതിയ ഉത്തരവിറക്കി. ഹെല്‍മെറ്റുകളില്‍ ബി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിര്‍ബന്ധമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
എയിംസിലെ ഡോക്ടര്‍മാര്‍, ബി.ഐ.എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി 2018 മാര്‍ച്ചിലാണ് ഭാരം കുറഞ്ഞ ഹെല്‍മെറ്റിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രാലയം ഇതംഗീകരിക്കുകയായിരുന്നു.
Content Highlights: BIS Certificate Mandatory For Helmets