സാന്റയുടെ വേഷത്തില്‍ ബൈക്ക് അഭ്യാസം; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കി


ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ് നങ്ങ്യാര്‍കുളങ്ങര കവലഭാഗത്തായിരുന്നു ബൈക്കിലെ അഭ്യാസം. ഇയാളുടെ സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ക്രിസ്മസ് ദിനത്തിൽ ദേശീയപാതയിലെ നങ്ങ്യാർകുളങ്ങരയിൽ ബൈക്കിലെത്തി അഭ്യാസം നടത്തുന്ന യുവാവ്

ക്രിസ്മസ് ദിനത്തില്‍ ദേശീയപാതയിലൂടെ അപകടരമായ വിധത്തില്‍ ബൈക്കോടിച്ച യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ആറു മാസത്തേക്ക് റദ്ദാക്കി. കൂടാതെ ബൈക്കിന്റെ രജിസ്ട്രേഷന്‍ മൂന്നു മാസത്തേക്ക് മരവിപ്പിച്ചു. കണ്ടല്ലൂര്‍ പുതിയവിള ഹരിചന്ദനത്തില്‍ എസ്. ഹരികൃഷ്ണനെയാണ് സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു.

അമിതവേഗത്തില്‍ വണ്ടിയോടിക്കുകയും ഹാന്‍ഡില്‍ പിടിക്കാതെ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു. ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ് നങ്ങ്യാര്‍കുളങ്ങര കവലഭാഗത്തായിരുന്നു ബൈക്കിലെ അഭ്യാസം. ഇയാളുടെ സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് സംഭവം അന്വേഷിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആലപ്പുഴയിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത്, എ.എം.വി.ഐ.മാരായ ശ്രീകുമാര്‍, വി. വിനീത്, അനസ് മുഹമ്മദ് എന്നിവര്‍ ഹരികൃഷ്ണന്റെ വീട്ടിലെത്തിയാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കായംകുളം ജോയിന്റ് ആര്‍.ടി.ഒ. ബി. ശ്രീപ്രകാശാണ് നടപടി സ്വീകരിച്ചത്.

Content Highlights: Bike Stunting In Highway; Motor Vehicle Department Suspend Driving Licence and Registration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented