റോഡിലെ ബ്ലോക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി ബൈക്ക് യാത്രക്കാരായ യുവാക്കള്‍. തിരക്കേറിയ ഡല്‍ഹിയിലെ റോഡില്‍ ബ്ലോക്ക് കാരണം വഴിയില്ലാതെ കഷ്ടപ്പെട്ട ആംബുലന്‍സിന്റെ മുന്നില്‍ പാഞ്ഞാണ് ബൈക്ക് യാത്രക്കാര്‍ തടസ്സമില്ലാതെ ആംബുലന്‍സിനെ കടത്തി വിടുന്നത്. ബൈക്ക് യാത്രക്കാരന് തന്നെ ഷൂട്ട് ചെയ്ത ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
ആംബുലന്‍സിന്റെ വഴി തടസ്സപ്പെട്ടതോടെ ബ്ലോക്കിലകപ്പെട്ട വാഹനങ്ങളോട് പരമാവധി വശങ്ങളിലേക്ക് അടുപ്പിച്ച് വഴിയൊരുക്കാന്‍ നിര്‍ദേശിച്ചാണ് യാത്രക്കാരായ യുവാക്കള്‍ ആംബുലന്‍സിനെ കടത്തിവിടുന്നത്.
പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം സൈറണ്‍ മുഴക്കിവരുന്ന ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസ് വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്. 10,000 രൂപ പിഴയും കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഷനുമാണ് ഇതിനുള്ള ശിക്ഷ.
Content Higlights; bike riders make way for ambulance through heavy traffic