യഥാര്‍ഥ വണ്ടി സ്റ്റേഷനില്‍, അതേനമ്പറിലുള്ള ബൈക്കില്‍ റോഡില്‍ അഭ്യാസം; തെളിയുന്നത് വലിയ തട്ടിപ്പ്


നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ത്തന്നെ മറ്റൊരു ബൈക്കുണ്ടെന്നാണു റിപ്പോര്‍ട്ട്.

പോലീസ് കസ്റ്റഡിയിലുള്ള ബൈക്ക് മോട്ടോർവാഹനവകുപ്പ് പരിശോധിക്കുന്നു | ഫോട്ടോ: മാതൃഭൂമി

ചേര്‍ത്തല: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പു നടത്തിയ അന്വേഷണത്തില്‍ തെളിയുന്നതു വന്‍ തട്ടിപ്പുകള്‍. പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണു കണ്ടെത്തിയത്.

വ്യാജനമ്പരുപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നു സംശയമുയര്‍ന്നതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് കേസ് ചേര്‍ത്തല പോലീസിനു കൈമാറി. ചേര്‍ത്തല തിരുവിഴസ്വദേശി ദീപുവിനെ പ്രതിയാക്കിയാണു റിപ്പോര്‍ട്ടുനല്‍കിയത്. പോലീസ് അന്വേഷണമാരംഭിച്ചു. ദീപു പിടിയിലായതായാണു സൂചന.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ ഓപ്പറേഷന്‍ റേസിന്റെ ഭാഗമായി ചേര്‍ത്തല മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജുവിന്റെ നേതൃത്വത്തില്‍നടന്ന പരിശോധനയ്ക്കിടെയാണു ബൈക്ക് നിര്‍ത്താതെ പോയത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകണ്ടെത്തിയത്.

നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ത്തന്നെ മറ്റൊരു ബൈക്കുണ്ടെന്നാണു റിപ്പോര്‍ട്ട്. രണ്ടാമത്തെ ബൈക്ക് മോഷ്ടിച്ചതാണെന്നാണു കണ്ടെത്തിയത്. വിഷയത്തില്‍ വിശദമായ അന്വേഷണംനടത്താനാണു തീരുമാനം.

Content Highlights: Bike owner uses fake number for his bike, Police custody vehicle, mvd kerala, kerala police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented