ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Nitin Gadkari/Droneman
ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയില്‍ ടോള്‍പിരിവ് ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായ ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് രാവിലെ എട്ടുമുതല്‍ ടോള്‍പിരിവ് തുടങ്ങുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് ഞായറാഴ്ച ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.
ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോള്‍ പ്ലാസയില്‍നിന്നാണ് തുക ഈടാക്കുക. ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ടോള്‍പിരിവ് തുടങ്ങുന്നതെന്ന് വിജ്ഞാപനത്തില്‍ പ്രോജക്ട് ഡയറക്ടര്‍ ബി.ടി. ശ്രീധര പറഞ്ഞു. ഇതുസംബന്ധിച്ച് രാമനഗര ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
.jpg?$p=52bf6a4&&q=0.8)
ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റര്‍) നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി (61 കിലോമീറ്റര്‍) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്.
ഓരോ ടോള്‍ പ്ലാസയിലും 11 വീതം ഗേറ്റുകളുണ്ടാകും. ഫാസ്ടാഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിദാഘട്ട-മൈസൂരു ഭാഗത്തെ ടോള്‍നിരക്കുകൂടി പുറത്തുവന്നാല്‍ മാത്രമേ അതിവേഗപാതയിലെ പൂര്‍ണമായ ടോള്‍ സംബന്ധിച്ച് വ്യക്തമാകൂ. മാര്‍ച്ച് 11-നാണ് അതിവേഗപാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മദ്ദൂരില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
Content Highlights: Bangalore-Mysore Expressway toll collection starts from February 28, National Highway Authority
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..