ന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ മാസത്തെ ഇരുചക്രവാഹന വില്‍പന കണക്കില്‍ ബജാജിന് ഏഴ് ശതമാനം വളര്‍ച്ച. 365,068 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് 2019 മേയ് മാസം ബജാജ്  വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 342,195 യൂണിറ്റായിരുന്നു കമ്പനിയുടെ ആകെ വില്‍പന. 

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ ആറ് ശതമാനം വളര്‍ച്ചയും ബജാജിനുണ്ട്. 159,347 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ മേയ് മാസം ബജാജ് വിദേശത്തേക്ക് കയറ്റുമതി ചെയ്തു. 2018 മേയ് മാസം ഇത് 150,052 യൂണിറ്റായിരുന്നു. ആഭ്യന്തര വില്‍പനയില്‍ മാത്രം ബജാജിന്‌ ഏഴ് ശതമാനം വളര്‍ച്ചയുണ്ട്. 205,721 യൂണിറ്റുകള്‍. കഴിഞ്ഞ വര്‍ഷം 192,523 യൂണിറ്റായിരുന്നു ആഭ്യന്തര വില്‍പന. 

അതേസമയം ആഭ്യന്തര വാണിജ്യ വാഹന വില്‍പനയില്‍ ആറ് ശതമാനം ഇടിവും ബജാജ് നേരിട്ടു. കഴിഞ്ഞ വര്‍ഷം മേയില്‍ 32,082 യൂണിറ്റുണ്ടായിരുന്ന വില്‍പന ഇത്തവണ 30,103 യൂണിറ്റായി കുറഞ്ഞു. 32367 യൂണറ്റായിരുന്ന കയറ്റുമതി ഇത്തവണ 26 ശതമാനം കുറഞ്ഞ് 24,064 യൂണിറ്റിലുമെത്തി. ഇരുചക്ര-വാണിജ്യ വാഹനങ്ങളുടെ ഒന്നിച്ചുള്ള കണക്കില്‍ മൂന്ന് ശതമാനം വളര്‍ച്ചയും ബജാജ് ഓട്ടോ കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 407,044 യൂണിറ്റായിരുന്ന വില്‍പന കഴിഞ്ഞ മാസത്തില്‍ 419,235 യൂണിറ്റിലേക്ക് ഉയര്‍ന്നു. 

Content Highlights; Bajaj Two Wheeler Sales, Bajaj Bikes, Bajaj