ബജാജിന്റെ ക്വാഡ്രിസൈക്കിള്‍ മോഡല്‍ ക്യൂട്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഊബറിന്റെ ഭാഗമാകുന്നു. ഊബര്‍ ആപ്പില്‍ 'ഊബര്‍ എക്‌സ്എക്‌സ്' കാറ്റഗറിയിലാണ് ബജാജ് ക്യൂട്ടിനെ ഉള്‍പ്പെടുത്തിയിരിക്കിരിക്കുന്നത്. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമേ കുഞ്ഞന്‍ ക്യൂട്ട് ഊബറിന്റെ ഭാഗമാകുന്നുള്ളു. കുറഞ്ഞ ചെലവില്‍ നഗര ഗതാഗതം സാധ്യമാക്കാന്‍ ക്യൂട്ടിലൂടെ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറു വാഹനമാണ് കുഞ്ഞന്‍ ക്യൂട്ട്. ഒരൂ പാസഞ്ചര്‍ കാറിനെക്കാള്‍ ചെറുതും ഭാരം കുറവുമാണ് ഫോര്‍ വീലര്‍ ക്യൂട്ടിന്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളിലാണ് ക്യൂട്ട് വിപണിയിലുള്ളത്. ഇതില്‍ സിഎന്‍ജി ക്യൂട്ടാണ് ഊബറിലേക്ക് സര്‍വ്വീസിനെത്തുന്നത്. സിഎന്‍ജിയില്‍ കിലോഗ്രാമിന് 43 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ പതിപ്പില്‍ 35 കിലോമീറ്ററും.
216 സിസി ഫോര്‍ വാള്‍വ് വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 18.9 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ വകഭേദം. സിഎന്‍ജിയില്‍ ഓടുമ്പോള്‍ 10.83 ബിഎച്ച്പി പവറും 16.1 എന്‍എം ടോര്‍ക്കും ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.
Content Highlights; Bajaj Qute, Uber Qute, UberXS category