പുതിയ പള്‍സര്‍ 125 മോഡലിന്റെ വില്‍പന 40,000 യൂണിറ്റ് പിന്നിട്ടതായി ബജാജ് വ്യക്തമാക്കി. വിപണിയിലെത്തി രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയേറേ യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബജാജിന് സാധിച്ചത്. എന്‍ജിന്‍ കരുത്ത് കുറച്ച് പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് കഴിഞ്ഞ ആഗസ്തില്‍ പള്‍സര്‍ 125 വിപണിയിലെക്കെത്തിയിരുന്നത്.

പള്‍സര്‍ 150 മോഡലിന് സമാനമായ ഡിസൈനാണ് പള്‍സര്‍ 125ന്റെയും ഹൈലൈറ്റ്. ഡ്രം ബ്രേക്ക്, ഡിസ്‌ക് പതിപ്പുകളില്‍ ലഭ്യമായ പള്‍സര്‍ 125ന്‌ 64,000 രൂപ മുതലായിരുന്നു എക്‌സ്‌ഷോറൂം വില. 12 ബിഎച്ച്പി പവറും 11 എന്‍എം ടോര്‍ക്കുമേകുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്സ്.

Content Highlights; bajaj pulsar 125 sales cross 40000 units