ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 മോഡല്‍ പുറത്തിറങ്ങി; വില 1.52 ലക്ഷം


1 min read
Read later
Print
Share

Bajaj Chetak Premium

ജാജ് ഓട്ടോയുടെ 2023 ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചു. ഡിസൈനിലും ഫീച്ചറുകളിലും ഉള്ള മാറ്റങ്ങളോടെയാണ് പ്രീമിയം മോഡലായാണ് പുതിയ മോഡല്‍ എത്തുന്നത്. 1.52 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയിലാണ് എത്തുന്നത്. നിലവിലുണ്ടായിരുന്ന മോഡലിനെയും വിലകുറച്ച് അതേപടി വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് 1.22 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കോര്‍സ് ഗ്രേ, മാറ്റ് കരീബിയന്‍ ബ്ലൂ, സാറ്റിന്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാകും. നിലവിലുള്ള പതിപ്പിനേക്കാള്‍ മികച്ചതും പല നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമായ എല്‍.സി.ഡി കണ്‍സോളും ഇവയ്ക്കുണ്ട്. പ്രീമിയം ടുടോണ്‍ സീറ്റ്, ബോഡികളര്‍ റിയര്‍ വ്യൂ മിററുകള്‍, സാറ്റിന്‍ ബ്ലാക്ക് ഗ്രാബ് റെയില്‍, മികച്ച പില്യണ്‍ ഫുട്‌റെസ്റ്റ് കാസ്റ്റിംഗുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഹെഡ്‌ലാമ്പ് കേസിംഗ്, ഇന്‍ഡിക്കേറ്ററുകള്‍, സെന്‍ട്രല്‍ ട്രിം ഘടകങ്ങള്‍ എന്നിവ ചാര്‍ക്കോള്‍ നിറത്തിലാക്കിയിട്ടുമുണ്ട്.

ഈ വാഹനത്തിനും ഓള്‍മെറ്റല്‍ ബോഡി സ്‌പോര്‍ട്‌സ് തുടരും. ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജറും ലഭിക്കും, ഇത് ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. 2023 ചേതക് ഇലക്ട്രികിനായുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. ഇത് ഏപ്രില്‍ മുതല്‍ വിതരണം ചെയ്യും.

2023 ജനുവരി വരെ ചേതക് ഇ.വിയുടെ 38,771 മോഡലുകള്‍ വിറ്റുപോയതായും കമ്പനി അറിയിച്ചു. 60 നഗരങ്ങളില്‍ നിന്ന് ഇസ്‌കൂട്ടര്‍ റീട്ടെയില്‍ ചെയ്യുന്ന കമ്പനി ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 85 നഗരങ്ങളിലായി 100ലധികം സ്റ്റോറുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Bajaj Chetak Premium Edition Launched At Rs. 1.52 Lakh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vandhe Bharat

2 min

വേഗത 160-ല്‍ നിന്ന് 200 കിലോമീറ്ററിലേക്ക്; വരുന്നു വന്ദേഭാരത് സ്ലീപ്പറും മെട്രോയും

May 28, 2023


vande bharat

2 min

മെട്രോ ഡിസംബറില്‍, സ്ലീപ്പര്‍ മാര്‍ച്ചിലും; വേഗയാത്രയുമായി കളം നിറയാന്‍ വന്ദേഭാരത്

Sep 17, 2023


Kerala Police-AI Camera

1 min

ക്യാമറ ചതിച്ചു ഗയിസ്; നാട്ടുകാര്‍ക്ക് പെറ്റിയടിക്കുന്ന പോലീസിന് പിഴയിട്ട് എ.ഐ. ക്യാമറ

Sep 21, 2023


Most Commented