ആൾട്ടിഗ്രീനിന്റെ മുച്ചക്ര വൈദ്യുത ചരക്കുവാഹനത്തിനൊപ്പം സി.ഇ.ഒ. ഡോ. അമിതാഭ് ശരൺ
ഒരുതവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മുച്ചക്ര വൈദ്യുത ചരക്കുവാഹനം പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനക്കമ്പനിയായ ആള്‍ട്ടിഗ്രീനാണ് 'നീവ്' എന്നപേരിലുള്ള മുച്ചക്രവാഹനം പുറത്തിറക്കിയത്.
മൈസൂരുകൊട്ടാരം മുതല്‍ ബെംഗളൂരുവരെ 147 കിലോമീറ്ററര്‍ ദൂരം ഒറ്റച്ചാര്‍ജില്‍ സഞ്ചരിച്ചുകൊണ്ടാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഉടന്‍തന്നെ വാഹനം ഇറക്കും.
മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വേഗതയും ഭാരവാഹകശേഷിയും ഉള്ളതിനാല്‍ അന്തര്‍ജില്ലാ ചരക്കുനീക്കത്തിന് 'നീവ്' വളരെയേറെ പ്രയോജനപ്പെടുമെന്ന് ആള്‍ട്ടിഗ്രീന്‍ സ്ഥാപകനും സി.ഇ.ഒ.യുമായ ഡോ. അമിതാഭ് ശരണ്‍ പറഞ്ഞു.
ഭാവിയില്‍ ആള്‍ട്ടിഗ്രീന്‍ ചരക്ക്, യാത്രാവിഭാഗത്തില്‍ കൂടുതല്‍ പുതിയ വാഹനങ്ങള്‍ ഇറക്കുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദേബാശിഷ് മിത്ര അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..