പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വിദേശത്തെ ഓട്ടോമാറ്റിക് കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് സംസ്ഥാനത്ത് വാഹനം ഓടിക്കാന്‍ റോഡ് ടെസ്റ്റ് പാസാകേണ്ട. വിദേശ ലൈസന്‍സ് പരിഗണിച്ച് പുതിയ ലൈസന്‍സ് നല്‍കും. നിലവില്‍, വിദേശ ലൈസന്‍സ് ഉള്ളവര്‍ ഗിയറുള്ള വാഹനമോടിച്ച് (എച്ച്, റോഡ് ടെസ്റ്റ്) കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്കിയിരുന്നുള്ളൂ.
സംസ്ഥാനത്ത് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നില്ല. ഓട്ടോമാറ്റിക് വാഹനങ്ങള്‍മാത്രം ഓടിച്ച് പരിചയമുള്ളവര്‍ക്ക് ഗിയര്‍ വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ പരിശീലനം വേണ്ടിവരും. ഇതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നു.
ഇന്ധനം, ട്രാന്സ്മിഷന് എന്നിവയുടെ അടിസ്ഥാനത്തില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് കേന്ദ്രം മറുപടി നല്കി. അതായത്, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് അനുവദിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യം നിഷേധിക്കുകയാണ്. കേന്ദ്ര വിശദീകരണം വന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉടന്‍ തീരുമാനം എടുക്കേണ്ടിവരും.
Content Highlights: Automatic vehicle driving licence, Kerala driving licence, overseas driving licence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..