പൊളിക്കാനുള്ള പരിശോധന കേന്ദ്രങ്ങള്‍: സഹകരണ മേഖലയെ ആശ്രയിക്കാന്‍ എം.വി.ഡി, കെ.എസ്.ആര്‍.ടി.സി. സാധ്യത


ബി. അജിത്ത് രാജ്

പൊതുവാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും സ്വകാര്യവാഹനങ്ങള്‍ 15 വര്‍ഷത്തില്‍ ഒരിക്കലുമാണ് ഫിറ്റ്നസ് പരിശോധന നടത്തേണ്ടത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കേന്ദ്ര നിയമപ്രകാരമുള്ള ഓട്ടോമേറ്റഡ് വാഹന പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് സഹകരണമേഖലയുടെ സഹായം തേടുന്നു. അടുത്ത വര്‍ഷം ഏപ്രിലിനു മുമ്പ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് നേരിട്ടോ സ്വകാര്യപങ്കാളിത്തത്തോടെയോ സൊസൈറ്റികളുടെ സഹായത്തോടെയോ ഇവ സ്ഥാപിക്കാം. നിശ്ചിതസമയത്തിനുള്ളില്‍ ഇത്രയും വാഹന പരിശോധനാകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സാമ്പത്തികശേഷി സര്‍ക്കാരിനില്ല.

ഹെവി വാഹനങ്ങള്‍വരെ പരിശോധിക്കാന്‍ കഴിയുന്ന ഒരു ടെസ്റ്റിങ് സെന്ററിന് കുറഞ്ഞത് ഒരു കോടി രൂപയ്ക്കടുത്ത് മുടക്കുമുതല്‍ വേണ്ടിവരും. സ്വകാര്യപങ്കാളിത്തം വിമര്‍ശനത്തിന് ഇടയാക്കുമെന്ന പേടി സര്‍ക്കാരിനുണ്ട്. സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന കേന്ദ്രനിര്‍ദേശമാണ് സഹകരണമേഖലയുടെ സഹായം തേടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.

പരിസര മലിനീകരണത്തിന് ഇടയാക്കുന്ന പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യന്ത്രവത്കൃത പരിശോധനാകേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനങ്ങളുടെ എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ബ്രേക്ക്, ടയര്‍, ലൈറ്റുകള്‍ എന്നിവയടക്കം യന്ത്രങ്ങളിലൂടെ പരിശോധിക്കും. ഇതില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. നിലവില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഇതില്‍ അപാകമേറെയുണ്ട്.

പൊതുവാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും സ്വകാര്യവാഹനങ്ങള്‍ 15 വര്‍ഷത്തില്‍ ഒരിക്കലുമാണ് ഫിറ്റ്നസ് പരിശോധന നടത്തേണ്ടത്. മോട്ടോര്‍വാഹനവകുപ്പിന് പത്ത് പരിശോധനാകേന്ദ്രങ്ങള്‍മാത്രമാണുള്ളത്. 75 കേന്ദ്രങ്ങളെങ്കിലും പുതുതായി വേണ്ടിവരും. 2024 ഏപ്രിലിനു മുമ്പ് വാഹനങ്ങളുടെ പൊളിക്കല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്. ഇവയ്ക്ക് അനുമതി നല്‍കാന്‍ ദേശീയതലത്തില്‍ ഏകജാലക സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വന്‍കിട കമ്പനികളെ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഡ്രൈവര്‍ പരിശീലനകേന്ദ്രങ്ങള്‍ അനുവദിക്കാനും കേന്ദ്രനിര്‍ദേശമുണ്ട്.

കെ.എസ്.ആര്‍.ടി.സി.ക്കും സാധ്യത

യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി.ക്കുണ്ട്. മെക്കാനിക്കല്‍ ജീവനക്കാരെ ഇവയിലേക്ക് നിയോഗിക്കാനാകും.

Content Highlights: Automated vehicle testing center, motor vehicle department seeking alliance with co-operative sector

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented