പിറന്നാൾ ദിനത്തിൽ ഓട്ടോറിക്ഷയിൽ സൗജന്യയാത്രയൊരുക്കിയ നൂർ അലി യാത്രക്കാരായ കുട്ടികൾക്ക് മധുരം നൽകുന്നു.
തിരൂരങ്ങാടി: ഞായറാഴ്ച തന്റെ ഓട്ടോറിക്ഷയില്‍ സൗജന്യയാത്രയൊരുക്കിയാണ് ചെമ്മാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ പെരുവള്ളൂര്‍ കൂമണ്ണയിലെ ചെമ്പന്‍ നൂര്‍ അലി 39-ാം പിറന്നാള്‍ ആഘോഷിച്ചത്.
യാത്രക്കാര്‍ക്കെല്ലാം മധുരവും വിതരണം ചെയ്തു.
പത്ത് വര്‍ഷമായി നൂര്‍ അലി ചെമ്മാട്ട് ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. വൈദ്യുത ഓട്ടോറിക്ഷയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ സൗജന്യയാത്ര അനുവദിക്കാനുള്ള തീരുമാനം മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.
താലൂക്ക് ആശുപത്രിയിലെത്തിയ രോഗികളുമായുള്ള ഓട്ടത്തിനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. കൊടിഞ്ഞി, ചെറുമുക്ക്, പന്താരങ്ങാടി, കരിപറമ്പ്, തിരൂരങ്ങാടി, മമ്പുറം, മൂന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ചെമ്മാട്ടുനിന്ന് പിറന്നാള്‍ ദിനത്തില്‍ നൂര്‍ അലിയുടെ ഓട്ടോറിക്ഷ സൗജന്യമായി ഓടിയെത്തി.
ഞായറാഴ്ച ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്ത് സ്റ്റാന്‍ഡിലെത്തിയ നൂര്‍ അലിയുടെ ഓട്ടോറിക്ഷയില്‍ യാത്രചെയ്തവരെല്ലാം പിറന്നാള്‍ ആശംസ നേര്‍ന്നാണ് മടങ്ങിയത്.
Content Highlights: Auto driver offer free ride as his birthday treat, Free Auto Ride, Malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..