ശബരിമലയാത്ര ഇലക്ട്രിക് വാഹനത്തിലാകാമെന്ന് അധികൃതര്‍: ചാര്‍ജിങ് സ്റ്റേഷന്‍ ചോദിച്ചാല്‍ കൈമലര്‍ത്തും


ജി.രാജേഷ് കുമാര്‍

കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്‍.ടി.സി. വൈദ്യുത ബസുകള്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഓടിച്ചപ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് ഇത് തയ്യാറാക്കിയിരുന്നത്.

പ്രതീകാത്മക ചിത്രം | Photo: Tata motors

വൈദ്യുത വാഹനങ്ങളില്‍ ശബരിമലയാത്ര ഇക്കുറി സാധ്യമാക്കും എന്ന അധികൃതരുടെ വാഗ്ദാനംകേട്ട് ആരെങ്കിലും ഇറങ്ങിയിരുന്നെങ്കില്‍ കുടുങ്ങിയേനെ. ചാര്‍ജ് തീര്‍ന്നാല്‍ വനത്തില്‍ കുടുങ്ങാന്‍ അവര്‍ വിധിക്കപ്പെടുമായിരുന്നു. പമ്പയിലും നിലയ്ക്കലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്നായിരുന്നു ശബരിമല സീസണ്‍ തുടങ്ങുംമുമ്പുള്ള വാഗ്ദാനം. ചാര്‍ജിങ് സ്റ്റേഷന്‍ ഉണ്ടെന്ന് ബോധ്യമില്ലാത്തതിനാല്‍ ഒരു വൈദ്യുതവാഹനം പോലും പമ്പയിലേക്കെത്തിയില്ല.

നിലയ്ക്കലിലാണ് ഇത്തവണ എല്ലാ വാഹനങ്ങളുടേയും പാര്‍ക്കിങ്. കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്‍.ടി.സി. വൈദ്യുത ബസുകള്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഓടിച്ചപ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് ഇത് തയ്യാറാക്കിയിരുന്നത്. എന്നാല്‍ വൈദ്യുത ബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പിന്നാക്കം പോയതോടെ ചാര്‍ജിങ് സ്റ്റേഷനും അസ്തമിച്ചു. ഇക്കൊല്ലം നിലയ്ക്കലില്‍ സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടിയും ഉണ്ടായില്ല.

പമ്പയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ എല്ലാം സജ്ജമാക്കിയെങ്കിലും ഇന്റര്‍നെറ്റ് കണക്ഷനിലെ താമസംകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ചാര്‍ജ് ചെയ്യുമ്പോഴുള്ള നിരക്ക് നിശ്ചയിച്ച് ബില്‍ നല്‍കാനുള്ള സംവിധാനത്തിനാണ് ഇന്റര്‍നെറ്റിന്റെ ആവശ്യമുള്ളത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കി സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല.

ചാര്‍ജിങ് സ്റ്റേഷന്‍ ഉടന്‍ നിലവില്‍ വരുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ അവകാശവാദം. ശബരിമല വനത്തില്‍ വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിട്ടാണ് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞത്. നിലവില്‍ ശബരിമലയുടെ 100 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരുടെ വൈദ്യുത വാഹനങ്ങള്‍പോലും എത്താന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.പത്തനംതിട്ടയും എരുമേലിയും കഴിഞ്ഞാല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിലവിലില്ല.

പമ്പയില്‍ ഇവയ്ക്ക് പാര്‍ക്കിങ്ങും ചാര്‍ജിങ് സൗകര്യവും കൊടുക്കാവുന്നതാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയില്‍ ഓടുന്ന വാഹനങ്ങളെല്ലാം വൈദ്യുത വാഹനങ്ങളാണ്. 10 വൈദ്യുതവാഹനങ്ങളാണ് തീര്‍ഥാടന പാതയില്‍ ഓടുന്നത്. ഇവയ്ക്ക് ഇലവുങ്കലിലെ സേഫ് സോണ്‍ ഓഫീസിനോട് ചേര്‍ന്ന് ചാര്‍ജിങ് സൗകര്യമുണ്ട്. ഇത് പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവാദമില്ല.

Content Highlights: Authorities do not install electric vehicle charging unit in Pampa and Nilakkal, Sabarimala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented