ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് വില ഉയര്‍ത്തുന്നു. ഏപ്രില്‍ ഒന്നിന് വിലവര്‍ധന പ്രാബല്യത്തില്‍ വരും. ഔഡിയുടെ എല്ലാ മോഡലുകള്‍ക്കും അഞ്ചു ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് 1,00,000 രൂപ മുതല്‍ 9,00,000 രൂപ വരെയാണ് വര്‍ധിക്കുന്നത്.

35.35 ലക്ഷം രൂപ വില വരുന്ന എസ്.യു.വി.യായ ക്യു3 മുതല്‍ 2.63 കോടി രൂപ വില വരുന്ന സ്പോര്‍ട്സ് കാര്‍ ആര്‍ 8 വരെയുള്ള എല്ലാ മോഡലുകള്‍ക്കും വിലവര്‍ധന ബാധകമാകും. കേന്ദ്ര ബജറ്റില്‍ വിദേശ നിര്‍മിത വാഹനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതാണ് വില കൂടാന്‍ കാരണമെന്ന് ഔഡി ഇന്ത്യ തലവന്‍ റാഹില്‍ അന്‍സാരി വ്യക്തമാക്കി. 

Content Highlights; Audi to hike car prices by up to Rs 9 lakh from April